സൗദിയിലെ സൈനിക താവളത്തിലെ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ പദ്ധതിയിട്ട രണ്ട് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി. 

റിയാദ്: സൗദിയിലെ ഒരു സൈനിക താവളത്തിലെ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ പദ്ധതിയിട്ട ഭീകര സംഘാംഗങ്ങളായ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. ഖസീം പ്രവിശ്യയിൽ സഹോദരന്മാരായ മുഅജ്ജല്‍ ബിന്‍ ഇബ്രാഹിം ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഫൗസാന്‍, സുലൈമാന്‍ ബിന്‍ ഇബ്രാഹിം ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഫൗസാന്‍ എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്. സൈനിക താവളത്തില്‍ ചാവേറാക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.