Asianet News MalayalamAsianet News Malayalam

പ്രവാസികൾക്ക് സന്തോഷ വാർത്ത; വലിയ ആശ്വാസം, ഈ ഇളവ് മൂന്ന് വർഷത്തേക്ക് നീട്ടാൻ തീരുമാനിച്ച് സൗദി അറേബ്യ

നേരത്തെ നീട്ടി നൽകിയ കാലാവധി ഫെബ്രുവരി 25ന്​ (ശഅ്​ബാൻ മധ്യത്തോടെ) അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്​. ഇത്​​ ലക്ഷക്കണക്കിന്​ വിദേശികളടക്കമുള്ള തൊഴിലാളികൾക്കും സ്വദേശി വാണിജ്യ സംരംഭകർക്കും വലിയ ആശ്വാസം നൽകുന്നതാണ്​​. 

saudi arabia extends decision to exempt small commercial institutions from levy
Author
First Published Feb 21, 2024, 11:49 AM IST

റിയാദ്​: ഉടമയടക്കം ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയിൽ നിന്ന് ഒഴിവാക്കിയ ഇളവ്​ മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. ചൊവ്വാ​ഴ്​ച സൽമാൻ രാജാവി​െൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സമ്മേളനത്തി​േൻറതാണ്​ തീരുമാനം. നേരത്തെ നീട്ടി നൽകിയ കാലാവധി ഫെബ്രുവരി 25ന്​ (ശഅ്​ബാൻ മധ്യത്തോടെ) അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്​. ഇത്​​ ലക്ഷക്കണക്കിന്​ വിദേശികളടക്കമുള്ള തൊഴിലാളികൾക്കും സ്വദേശി വാണിജ്യ സംരംഭകർക്കും വലിയ ആശ്വാസം നൽകുന്നതാണ്​​. 

വിദേശി ജീവനക്കാരുടെ പ്രതിമാസ വർക്ക്​ പെർമിറ്റ്​ ഫീസാണ്​ ലെവി. ഇത്​ അടയ്​ക്കുന്നതിൽ നിന്ന്​ ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കിയ തീരുമാനം അടുത്തൊരു മൂന്ന്​ വർഷത്തേക്ക്​ കൂടി നീട്ടിയത്​ ചെറുകിട സംരംഭങ്ങളുടെ വളർച്ചക്കും തൊഴിൽ വിപണിയിൽ അവയുടെ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ്​ വിലയിരുത്തൽ. രാജ്യത്തെ ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങളുടെ എണ്ണം എകദേശം 12.6 ലക്ഷമായി ഉയർന്നിട്ടുണ്ട്​. ഉടമയടക്കം ആകെ ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ്​​ ഇളവ്​. ഇത്​ നീട്ടാനുള്ള മന്ത്രിസഭാ തീരുമാനം ഉടൻ നടപ്പാക്കുമെന്ന്​​ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 

Read Also -  ഫെബ്രുവരി 25ന് അവധി, രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് ബാധകം; അധ്യാപകര്‍ക്ക് കോളടിച്ചു, അറിയിച്ച് ഒമാൻ

ഒമ്പതോ അതിൽ കുറവോ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനത്തിൽ തൊഴിലുടമ അതിലെ ജീവനക്കാരനാകുകയും സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) രജിസ്​റ്റർ ചെയ്യുകയും ചെയ്​തിട്ടുണ്ടെങ്കിൽ രണ്ട്​ വിദേശി ജീവനക്കാർക്കാണ്​ ലെവി ഇളവ്​ ലഭിക്കുന്നത്​. എന്നാൽ തൊഴിലുടമക്ക്​ പുറമെ മറ്റൊരു സൗദി പൗരൻ കൂടി സ്ഥാപനത്തിലുണ്ടാകുകയും ഇരുവരും സോഷ്യൻ ഇൻഷുറൻസിൽ (ഗോസി) രജിസ്​റ്റർ ചെയ്യുകയും ചെയ്​തിട്ടുണ്ടെങ്കിൽ നാല്​ വിദേശി ജോലിക്കാർക്ക്​ ലെവിയിൽ ഇളവ്​ ലഭിക്കും. ഒരു സ്ഥാപനത്തിൽ ലെവിയിൽ നിന്ന്​ ഒഴിവാക്കാവുന്ന പരമാവധി വിദേശി തൊഴിലാളികളുടെ എണ്ണം നാല്​ മാത്രമാണെന്നും മാനവ വിഭവശേഷി മന്ത്രാലയം സൂചിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios