Asianet News MalayalamAsianet News Malayalam

തൊഴിലവസരങ്ങൾ ഇനി ഏക ജാലകത്തിലൂടെ അറിയാം; ‘ജദാറത്’ ഡിജിറ്റൽ പ്ലാറ്റ്‍ഫോം ആരംഭിച്ച് സൗദി

വിവിധ സ്പെഷ്യലൈസേഷനുകളിലും തൊഴിൽ വിപണി ആവശ്യങ്ങളിലും പ്ലാറ്റ്‌ഫോമിൽ 70,000 തൊഴിലവസരങ്ങളുണ്ട്.

saudi arabia launched digital platform for job opportunities
Author
First Published Aug 20, 2024, 6:23 PM IST | Last Updated Aug 20, 2024, 6:23 PM IST

റിയാദ്: രാജ്യത്ത് സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലുമുണ്ടാകുന്ന തൊഴിലവസരങ്ങൾ അറിയിക്കാൻ ഏകജാലക സംവിധാനം ആരംഭിച്ച് സൗദി മാനവ വിഭവശേഷി മന്ത്രാലയം. ‘ജദാറത്’ എന്ന പേരിലാണ് (jadarat.sa) ഡിജിറ്റൽ ആപ്ലിക്കേഷനും വെബ്സൈറ്റും ആരംഭിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോം വഴി വിവിധ സർക്കാർ വകുപ്പുകൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും തൊഴിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാനും അപേക്ഷ ക്ഷണിക്കാനും സാധിക്കും.

തൊഴിൽ പരസ്യസംവിധാനം മെച്ചപ്പെടുത്തുക, തൊഴിലന്വേഷകർക്ക് അവസരങ്ങൾ സുഗമമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഈ സംവിധാനം ആരംഭിച്ചത്. റിക്രൂട്ട്‌മെൻറ് ശ്രമങ്ങൾ ഏകീകരിക്കുക, പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലന്വേഷകരുടെ വിവരങ്ങൾ ഏകീകരിക്കുക, ഡാറ്റയുടെ ഗുണനിലവാരവും വിശ്വാസ്യതയും ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ ‘അഭിലാഷവും ശാക്തീകരണവും’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് മാനവ വിഭവശേഷി മന്ത്രി പ്ലാറ്റ്‌ഫോം ആരംഭിച്ചത്.

saudi arabia launched digital platform for job opportunities

തൊഴിൽ അപേക്ഷകൾ സ്വീകരിക്കലും തുടർ നടപടികളും ഇതിലൂടെ സാധ്യമാക്കാൻ കഴിയും. സ്വദേശി ഉദ്യോഗാർഥികളെ ശാക്തീകരിക്കുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള മാനവവിഭവശേഷി നിധിയുടെ ശ്രമങ്ങളെ ‘ജദാറത്’ പ്ലാറ്റ്ഫോം പിന്തുണയ്ക്കുന്നുവെന്ന് മാനവവിഭവശേഷി മന്ത്രി എൻജി. അഹമ്മദ് അൽറാജ്ഹി പറഞ്ഞു. തൊഴിൽ വിപണിയിലെ എല്ലാ തൊഴിൽ സേവനങ്ങൾക്കും സംയോജിത പ്രഫഷനൽ യാത്ര പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്നു. വിവിധ സ്പെഷ്യലൈസേഷനുകളിലും തൊഴിൽ വിപണി ആവശ്യങ്ങളിലും പ്ലാറ്റ്‌ഫോമിൽ 70,000 തൊഴിലവസരങ്ങളുണ്ട്.

Read Also - ഹെലിപാഡല്ല, നടുറോഡ്; വണ്ടികൾ തലങ്ങും വിലങ്ങും പായുന്നു, കൂടെ ഹെലികോപ്റ്ററും! വീഡിയോ വൈറൽ, കാര്യമിതാണ്...

‘ജദാറത്’ അതിെൻറ മൂന്ന് പരീക്ഷണ ഘട്ടങ്ങളിൽ 1,14,000 സ്ത്രീ-പുരുഷ തൊഴിലന്വേഷകർക്ക് തൊഴിൽ നൽകുന്നതിന് സംഭാവന നൽകി. 48,000 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അൽജഅ്വിനി പറഞ്ഞു. പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ തൊഴിൽ, ശാക്തീകരണ സേവനങ്ങളും സുഗമമാക്കുന്നതിലും ഏകീകരിക്കുന്നതിലും പ്ലാറ്റ്ഫോം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  ഇൗ സംരംഭം എല്ലാ തൊഴിൽ സേവനങ്ങൾക്കും നൂതന ഡിജിറ്റൽ അനുഭവവും പ്രദാനം ചെയ്യുന്നതിനും തൊഴിൽ നേടുന്നതിനുള്ള ദേശീയ ശ്രമങ്ങൾ വർധിപ്പിക്കുന്നതിനും സഹായിക്കുന്നുവെന്നും അൽജഅ്വിനി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios