തീരുമാനം തിങ്കള്‍ മുതല്‍ പ്രാബല്യത്തില്‍ വന്നു. 2021 ജൂലൈ 12നാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി പൗരന്മാര്‍ക്ക് ഇന്തൊനേഷ്യയിലേക്കുള്ള യാത്ര നിരോധിച്ചത്.
റിയാദ്: സൗദി പൗരന്മാരുടെ ഇന്തൊനേഷ്യന്‍ യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരീക്ഷിച്ചും സൗദി ആരോഗ്യ വകുപ്പുകള്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലുമാണ് ഇന്തൊനേഷ്യയിലേക്ക് നേരിട്ടും അല്ലാതെയും യാത്ര പോകുന്നതിന് സൗദി പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
തീരുമാനം തിങ്കള്‍ മുതല്‍ പ്രാബല്യത്തില്‍ വന്നു. 2021 ജൂലൈ 12നാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി പൗരന്മാര്‍ക്ക് ഇന്തൊനേഷ്യയിലേക്കുള്ള യാത്ര നിരോധിച്ചത്.
സൗദി പൗരന്മാർക്ക് ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് തുടരും
എന്നാല്‍ ഇന്ത്യ, ലബനന്‍, തുര്‍ക്കി, യെമന്‍, സിറിയ, ഇറാന്‍, അര്‍മേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ബെലാറസ്, വിയറ്റ്‌നാം, സൊമാലിയ, വെനസ്വേല എന്നീ രാജ്യങ്ങളിലേക്കുള്ള വിലക്ക് തുടരും. അടിയന്തര ആവശ്യങ്ങള്‍ക്കായി ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ സൗദി പൗരന്മാര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം.
സൗദിയില്‍ ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയില്‍ മധ്യാഹ്ന വിശ്രമ നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ പുറം ജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയ അറിയിച്ചു.
തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് മൂന്ന് മാസക്കാലം വിലക്കുണ്ടാകും. സെപ്തംബര്‍ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം നിലവില്‍ ഉണ്ടാകുക. സ്വകാര്യ മേഖലാ തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ സംരക്ഷിക്കാന്‍ ശ്രമിച്ചും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും ആരോഗ്യപരമായ അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ അകറ്റി നിര്‍ത്താനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് മന്ത്രാലയം ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്.
വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ ഒരാഴ്ചയ്‍ക്കിടെ പിടിയിലായത് 13,702 പ്രവാസികൾ
നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓരോ ലംഘനത്തിനും 3,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴ ചുമത്തുകയും സ്ഥാപനം താല്‍ക്കാലികമായോ സ്ഥിരമായോ അടച്ചു പൂട്ടുകയും ചെയ്യും.
അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികള്‍ക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാര്‍ക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഈ വിഭാഗം തൊഴിലാളികള്‍ക്കെ വെയിലില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ തൊഴിലുടമകള്‍ ഏര്‍പ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
