അറേബ്യൻ പുള്ളിപ്പുലിയെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും ‘അറേബ്യൻ പുള്ളിപ്പുലി ഫണ്ടിന്റെ' ലക്ഷ്യങ്ങൾ ആളുകൾക്ക് മുന്നില്‍ വിശദീകരിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.
റിയാദ്: സൗദി അറേബ്യയില്‍ അൽഉല റോയൽ കമീഷന്റെ നേതൃത്വത്തില്‍ 'അറേബ്യൻ പുള്ളിപ്പുലി ദിനം' ആചരിച്ചു. എല്ലാ വർഷവും ഫെബ്രുവരി 10 ന് അറേബ്യൻ പുള്ളിപ്പുലി ദിനമായി നിശ്ചയിച്ച സൗദി മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് അൽ ഉലയിൽ റോയൽ കമീഷൻ അറേബ്യൻ പുള്ളിപ്പുലി ദിനം ആഘോഷിച്ചത്.
അറേബ്യൻ പുള്ളിപ്പുലിയെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും ‘അറേബ്യൻ പുള്ളിപ്പുലി ഫണ്ടിന്റെ' ലക്ഷ്യങ്ങൾ ആളുകൾക്ക് മുന്നില്‍ വിശദീകരിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. വാദി അഷാറിൽ അറേബ്യൻ കടുവകളെ കുറിച്ചുള്ള പ്രദർശനം, ശറആൻ നേച്വർ റിസർവിലെ അറേബ്യൻ പുള്ളിപ്പുലികളുടെ ജീവിതം, അറേബ്യൻ കടുവയുമായി ബന്ധപ്പെട്ട മറ്റ് ചില പ്രവർത്തനങ്ങൾ എന്നിവ പരിപാടികളില്‍ ഉൾപ്പെടും.
ലോകത്തിലെ ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളിൽ ഒന്നാണ് അറേബ്യൻ പുള്ളിപ്പുലി. മുൻ വർഷങ്ങളിൽ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെട്ടതിനാലും വേട്ടയാടല്‍ കാരണമായും നിലവിൽ അവയുടെ എണ്ണം ഇരുന്നൂറില്‍ താഴെയാണ്. അറേബ്യൻ പുള്ളിപ്പുലിയെ സംരക്ഷിക്കാനും വംശനാശത്തിൽനിന്ന് സംരക്ഷിക്കാനും ലക്ഷ്യമിട്ട് അവയുടെ ബ്രീഡിങ് വർധിപ്പിക്കുന്നതിനുള്ള പദ്ധതി ഉള്‍പ്പെടെ വിവിധ തരത്തിലുള്ള ശ്രമങ്ങളാണ് അൽഉല റോയൽ കമീഷൻ. ഇതിനായി ‘അറേബ്യൻ ടൈഗർ ഫണ്ട്’ സ്ഥാപിക്കുകയും അതിലേക്ക് റോയൽ കമീഷൻ 2.5 കോടി ഡോളർ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി പങ്കാളിത്ത കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു. സൗദി ഗ്രീൻ സംരംഭം ഉൾപ്പെടെയുള്ള ദേശീയ പദ്ധതികള്‍ക്ക് അനുസൃതമായി പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കലും ഇതിലൂടെ ലക്ഷ്യമിടുന്നു.
Read also: സൗദിക്ക് പുറത്തുനിന്ന് ഇത്തവണ 20 ലക്ഷത്തിലധികം ഹജ്ജ് തീർഥാടകരെത്തുമെന്ന് മന്ത്രി
