Asianet News MalayalamAsianet News Malayalam

Umrah Pilgrimage: ഏത് പ്രായക്കാർക്കും ഇനി ഉംറ നിർവഹിക്കാം; പ്രായ നിബന്ധന പൂര്‍ണമായും ഒഴിവാക്കി

ഏഴ് വയസിന് മുകളിൽ ഉള്ളവർക്കായിരുന്നു ഏറ്റവും ഒടുവിൽ ഉംറ നിര്‍വഹിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. ആ പ്രായ പരിധി ആണ് ഇപ്പോൾ എടുത്തു കളഞ്ഞത്. 

Saudi Arabia removes age restrictions for performing umrah
Author
Riyadh Saudi Arabia, First Published Feb 27, 2022, 3:14 PM IST

റിയാദ്: കൊവിഡ് സാഹചര്യത്തിൽ (Covid situation) ഉംറ നിർവഹിക്കാൻ ഏർപ്പെടുത്തിയിരുന്ന പ്രായ നിബന്ധന (Age restrictions) പൂർണമായും ഒഴിവാക്കി. ഇനി ഏത് പ്രായക്കാർക്കും മക്കയിൽ എത്തി ഉംറ ചെയ്യാനും (Umrah Pilgrimage) മദീനയിലെ പ്രവാചക പള്ളി സന്ദർശിക്കാനും കഴിയും. 

ഏഴ് വയസിന് മുകളിൽ ഉള്ളവർക്കായിരുന്നു ഏറ്റവും ഒടുവിൽ അനുമതി ഉണ്ടായിരുന്നത്. ആ പരിധി ആണ് ഇപ്പോൾ എടുത്തു കളഞ്ഞത്. തവക്കൽന ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസുള്ള ആർക്കും ഇനി മക്കയിലും മദീനയിലും എത്താം. എന്നാൽ ഇഅതമർന ആപ് വഴി ഉംറക്കും മദീന സിയാറത്തിനുമുള്ള അനുമതി എടുക്കണം.

Follow Us:
Download App:
  • android
  • ios