നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 19,870 ആണ്.  ഇവരില്‍ 1457 പേരുടെ നില ഗുരുതരമാണ്.

റിയാദ്: സൗദി അറേബ്യയില്‍ ഞായറാഴ്ച 895 പേര്‍ രോഗമുക്തരായി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 756 കൊവിഡ് കേസുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. 32 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്തെ ആകെ മരണസംഖ്യ 4081 ഉം രാജ്യത്തെ മരണനിരക്ക് 1.3 ശതമാനവുമായി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 320,688 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 296,737 ഉം ആണ്.

നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 19,870 ആണ്. ഇവരില്‍ 1457 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.5 ശതമാനമാണ്. റിയാദ് 1, ജിദ്ദ 3, ഹുഫൂഫ് 2, ത്വാഇഫ് 1, മുബറസ് 1, ബുറൈദ 1, അബഹ 8, തബൂക്ക് 1, ജീസാന്‍ 5, ഉനൈസ 11, സബ്യ 2, അബൂ അരീഷ് 1, സാംത 1, അറാര്‍ 1, ബല്ലസ്മര്‍ 1, അല്‍ബാഹ 1, അല്‍അര്‍ദ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. ഞായറാഴ്ച പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്, 74. ജിദ്ദ 60, ഹുഫൂഫ് 55, ദമ്മാം 50, മദീന 45, യാംബു 40, റിയാദ് 39, മുബറസ് 27, ജീസാന്‍ 23, തബൂക്ക് 22, ഹാഇല്‍ 17, അബൂ അരീഷ് 16 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 41,665 കൊവിഡ് ടെസ്റ്റുകള്‍ നടന്നു. ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,406,136 ആയി.