ഇപ്പോള്‍ 6,729 കൊവിഡ് രോഗബാധിതരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 92 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 104 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 296 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകെ രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,51,180 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,35,401 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,050 ആയി. 

ഇപ്പോള്‍ 6,729 കൊവിഡ് രോഗബാധിതരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 92 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 12,125 ആർ.ടി-പി.സി.ആർ പരിശോധനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തി. 

ജിദ്ദ - 21, റിയാദ് - 20, മദീന - 12, മക്ക - 11, ദമ്മാം - 6, അബഹ - 6, തായിഫ് - 5 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 63,204,464 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,273,972 ആദ്യ ഡോസും 24,591,984 രണ്ടാം ഡോസും 12,338,508 ബൂസ്റ്റർ ഡോസുമാണ്.