റിയാദ്: സൗദി അറേബ്യയില്‍ 1109 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 1702 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇന്ന് 30 പേര്‍ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് കൊവിഡ്  സ്ഥിരീകരിച്ചത് 307479 പേര്‍ക്കാണ്. അതില്‍ 280143 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയില്‍ ബാക്കിയുള്ളത് 23687 പേരാണ്. അതില്‍ 1644 പേരുടെ നില മാത്രമാണ് ഗുരുതരം.  ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആകെ മരണസംഖ്യ 3649 ആയി ഉയര്‍ന്നു.

റിയാദ് 4, ജിദ്ദ 4, മക്ക 1, ഹുഫൂഫ് 3,  ത്വാഇഫ് 2, ഖത്വീഫ് 1, മുബറസ് 1, ഖമീസ് മുശൈത്ത് 2, ബുറൈദ 1, അബഹ 1, ഹാഇല്‍ 3, ഹഫര്‍ അല്‍ബാത്വിന്‍ 1, തബൂക്ക് 1, ഉനൈസ 1, മഹായില്‍ 1, സബ്യ 1, അറാര്‍  1, അയൂണ്‍ അല്‍ജുവ 1 എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണം സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മക്കയിലാണ് പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്  ചെയ്തത്, 65. മദീനയില്‍ 61ഉം ജീസാനില്‍ 57ഉം ജിദ്ദയില്‍ 52ഉം ഹാഇലില്‍ 40ഉം റിയാദില്‍ 40ഉം ഖുന്‍ഫുദയില്‍ 38ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച  രാജ്യത്ത് 52,313 കൊവിഡ് ടെസ്റ്റുകള്‍ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 46,74,950 ആയി.

യുഎഇയില്‍ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി; പുതിയ രോഗികളുടെ എണ്ണത്തിലും വര്‍ധന