രാജ്യത്തെ ആകെ മരണം 9,018 ആയി. നിലവിൽ 9,061 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 308 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 145 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 335 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,48,769 ഉം രോഗമുക്തരുടെ എണ്ണം 7,30,690 ഉം ആയി. പുതുതായി ഒരു മരണവും റിപ്പോർട്ട് ചെയ്തു. 

ഇതോടെ രാജ്യത്തെ ആകെ മരണം 9,018 ആയി. നിലവിൽ 9,061 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 308 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗദിയിൽ നിലവിലെ കൊവിഡ് മുക്തി നിരക്ക് 97.58 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 47, ജിദ്ദ - 15, മദീന - 9, മക്ക - 9, ത്വാഇഫ് - 6, ദമ്മാം - 6, അബഹ - 5, ഹുഫൂഫ് - 5. സൗദിയിൽ ഇതുവരെ 6,18,65,903 ഡോസ് വാക്സിൻ വിതരണം ചെയ്‌തു.

ഖത്തറില്‍ കൊവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തി
ദോഹ: ഖത്തറില്‍ ശനിയാഴ്‍ച കൊവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തി. പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 82 പേര്‍ക്കാണ് രാജ്യത്ത് ശനിയാഴ്‍ച കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം തന്നെ ചികിത്സയിലായിരുന്ന 173 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 13,342 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

രാജ്യത്ത് ഇപ്പോള്‍ 1296 കൊവിഡ് രോഗികളാണുള്ളത്. ഇതുവരെ ഖത്തറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 3,59,028 പേര്‍ക്കാണ്. ഇവരില്‍ 3,57,057 പേരും ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‍തത്. ഇതുവരെ 675 കൊവിഡ് മരണങ്ങള്‍ ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഏഴ് കൊവിഡ് രോഗികളാണ് ഖത്തറില്‍ ഗുരുതരാവസ്ഥയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരെയും തീവ്ര പരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. ആകെ 26 പേരാണ് കൊവിഡ് ചികിത്സയ്‍ക്കായി ഖത്തറില്‍ ഇപ്പോള്‍ ആശുപത്രികളില്‍ കഴിയുന്നത്.

യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 318 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 318 പേര്‍ക്കാണ് കൊവിഡ് (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,170 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,41,261 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,85,407 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,51,326 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 31,779 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.