Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ 37 പേർ കൂടി കൊവിഡ് മുക്തരായി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 31 പേര്‍ക്ക്

സൗദി അറേബ്യയിൽ 31 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 37 പേര്‍ക്ക് രോഗമുക്തി. ഇന്ന് ഒരു മരണം.

Saudi arabia reports 37 covid recoveries and 31 new cases on 20th November 2021
Author
Riyadh Saudi Arabia, First Published Nov 20, 2021, 10:48 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 37 പേർ കൂടി സുഖം പ്രാപിച്ചു. അതേസമയം 31 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ ഒരാളുടെ മരണം കൊവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. 

രാജ്യത്ത് 24 മണിക്കൂറിനിടെ 24,275 പി.സി.ആർ പരിശോധനകൾ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ രോഗ ബാധിതരുടെ എണ്ണം 5,49,443 ആയി. ഇതിൽ 5,38,542 പേരും സുഖം പ്രാപിച്ചു. ആകെ 8,823 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിലുള്ള കൊവിഡ് ബാധിതരിൽ 47 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റ് രോഗികളുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

രാജ്യത്താകെ ഇതുവരെ 46,995,183 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,486,942 എണ്ണം ആദ്യ ഡോസ് ആണ്. 22,181,226 എണ്ണം സെക്കൻഡ് ഡോസും. 1,713,928 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 327,015 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 10, ജിദ്ദ - 5, മക്ക - 3, മദീന - 3, ത്വാഇഫ് - 2, ദഹ്റാൻ - 2, മറ്റ് ആറ് സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.

Follow Us:
Download App:
  • android
  • ios