Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് മരണം, 621 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു

ഇപ്പോഴുള്ള കൊവിഡ് രോഗബാധിതരിൽ 6,515 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 76 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 

Saudi Arabia reports 621 new covid cases along with three new deaths
Author
Riyadh Saudi Arabia, First Published May 17, 2022, 6:28 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 621 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 514 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 760,477 ആയി. ആകെ രോഗമുക്തരുടെ എണ്ണം 744,841 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,121 ആയി. 

ഇപ്പോഴുള്ള കൊവിഡ് രോഗബാധിതരിൽ 6,515 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 76 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 36,519 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ - 161, റിയാദ് - 105, മക്ക - 68, മദീന - 67, ത്വാഇഫ് - 31, ദമ്മാം - 29, ജീസാൻ - 16, അബഹ - 15, അൽബാഹ - 11, ഹുഫൂഫ് - 7, യാംബു - 5, ഖത്വീഫ് - 5, ബുറൈദ - 4, അബൂ അരീഷ് - 4, ദഹ്റാൻ - 4, ബൽ ജുറൈഷി - 4, തബൂക്ക് - 3, ഖമീസ് മുശൈത്ത് - 3, നജ്റാൻ - 3, ഖോബാർ - 3, റാബിഖ് - 3, ഉനൈസ - 3, സബ്യ - 3, തുർബ - 3, അൽഖർജ് - 3, ഖുലൈസ് - 2, അറാർ 2, ഹാഇൽ - 2, അഫീഫ് - 2, സറാത് ഉബൈദ - 2, ജുബൈൽ - 2, റാനിയ - 2, സാംത - 2, ബീഷ - 2, ബദർ - 2, അൽഉല - 2, ഹഫർ അൽബാത്വിൻ - 2, വാദി ദവാസിർ - 2, അൽഖരീഹ് - 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 65,039,426 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,510,705 ആദ്യ ഡോസും 24,863,147 രണ്ടാം ഡോസും 13,665,574 ബൂസ്റ്റർ ഡോസുമാണ്.

Follow Us:
Download App:
  • android
  • ios