രോഗബാധിതരിൽ 9,055 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 96 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 905 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യമാകെ മൂന്നുപേർ കൂടി മരിച്ചു. നിലവിലെ രോഗികളിൽ 746 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,77,795 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,59,567 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,173 ആയി.
രോഗബാധിതരിൽ 9,055 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 96 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 29,820 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി.
റിയാദ് - 343, ജിദ്ദ - 150, ദമ്മാം - 114, മക്ക - 40, ഹുഫൂഫ് - 39, മദീന - 27, അബഹ - 22, അൽഖർജ് - 15, ദഹ്റാൻ - 14, ബുറൈദ - 10 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,455,480 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,672,598 ആദ്യ ഡോസും 25,036,771 രണ്ടാം ഡോസും 14,746,111 ബൂസ്റ്റർ ഡോസുമാണ്.
യുഎഇയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു ഇന്ന് 1,249 പേര്‍ക്ക് രോഗം
അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ തുടരുന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,249 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലായിരുന്ന 977 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. അതേസമയം കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നെങ്കിലും രാജ്യത്തെ കൊവിഡ് മരണസംഖ്യ കുറഞ്ഞുതന്നെ തുടരുന്നത് ആശ്വാസം പകരുന്നുണ്ട്. ഇന്നും രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
പുതിയതായി നടത്തിയ 2,44,931 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 917,496 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 899,282 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,305 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 15,909 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.
Read also: കണ്ണൂർ സ്വദേശിയായ പ്രവാസി യുവാവിന് ദുബായ് കോടതി തടഞ്ഞു വെച്ച പാസ്‍പോർട്ട് തിരികെ ലഭിച്ചു
