ആകെ മരണസംഖ്യ 9,209 ആണ്. രോഗബാധിതരില്‍ 8,677 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 148 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 971 പേര്‍ കൂടി സുഖം പ്രാപിച്ചു. പുതുതായി 625 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,95,811 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,77,925 ആയി ഉയര്‍ന്നു. 

ആകെ മരണസംഖ്യ 9,209 ആണ്. രോഗബാധിതരില്‍ 8,677 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 148 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 19,934 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി.റിയാദ് 216, ജിദ്ദ 96, ദമ്മാം 58, ഹുഫൂഫ് 30, മദീന 22, മക്ക 22, അബഹ 16, ദഹ്‌റാന്‍ 13, ത്വാഇഫ് 12, അല്‍ഖോബാര്‍ 11 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി നോര്‍ക്ക റൂട്ട്‌സ്

 സൗദി അറേബ്യയിലെ സ്വകാര്യ മേഖലയ്ക്ക് ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയ്ക്ക് ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂലൈ എട്ടു മുതല്‍ (ദുല്‍ഹജ് 9 വെള്ളിയാഴ്ച അറഫ ദിനം) ജൂലൈ 11 വരെ നാല് ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചത്. ജൂലൈ 12ന് പ്രവൃത്തി ദിനം പുനരാരംഭിക്കും.

സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായി. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും ആയിരിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് മാസപ്പിറവി ദൃശ്യമായത്. 

ഹിജ്റ കലണ്ടറിലെ അവസാന മാസമായ ദുൽഖഅ്ദ് ഇന്ന് (ജൂണ്‍ - 29) അവസാനിക്കുകയും ദുൽഹജ്ജ് മാസം നാളെ (ജൂണ്‍ - 30) തുടങ്ങുകയും ചെയ്യും. അറബി മാസം ദുല്‍ഹജ്ജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.

ബലിപെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ ബാങ്കുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബാങ്കുകൾ, അവയുടെ ശാഖകൾ, അനുബന്ധ ഓഫീസുകൾ, മണി എക്സ്ചേഞ്ച് സെന്ററുകൾ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെൻട്രൽ ബാങ്ക് (സാമ) തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ബാങ്കുകളില്‍ ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ ഈദ് അവധി ആരംഭിക്കും. ജൂലൈ 12 വരെയായിരിക്കും അവധി. അവധിക്ക് ശേഷം 13-ാം തീയതി പ്രവർത്തനം പുനരാരംഭിക്കും.