Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നിര്‍ത്തി

മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ടതല്ലാത്ത തൊഴില്‍ വിസകള്‍, സന്ദര്‍ശക വിസകള്‍, ടൂറിസ്റ്റ് വിസകള്‍ എന്നിവ സ്റ്റാമ്പ് ചെയ്യുന്നതിനു ചൊവ്വാഴ്ച മുതല്‍ പാസ്‍പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടതില്ല. 

saudi arabia stops visa stamping from india
Author
Riyadh Saudi Arabia, First Published Mar 16, 2020, 6:19 PM IST

റിയാദ്: കൊറോണ വൈറസ് വ്യപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നിര്‍ത്തി. എന്നാല്‍ റീ എന്‍ട്രി കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ തുടര്‍ന്നും സ്വീകരിക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതിന് തടസമില്ല.

മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ടതല്ലാത്ത തൊഴില്‍ വിസകള്‍, സന്ദര്‍ശക വിസകള്‍, ടൂറിസ്റ്റ് വിസകള്‍ എന്നിവ സ്റ്റാമ്പ് ചെയ്യുന്നതിനു ചൊവ്വാഴ്ച മുതല്‍ പാസ്‍പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടതില്ല. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ നിയന്ത്രണം തുടരും. ഇത് സംബന്ധിച്ച അറിയിപ്പ് കോണ്‍സുലേറ്റില്‍ നിന്ന് റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് അയച്ചു.

Follow Us:
Download App:
  • android
  • ios