Asianet News MalayalamAsianet News Malayalam

കെവിഡ് 19: ചൈനയ്ക്ക് സൗജന്യമായി മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ച് സൗദി അറേബ്യ

റിയാദ് ആസ്ഥാനമായ കിങ് സല്‍മാന്‍ സെന്റർ ഫോര്‍ എയ്ഡ് ആൻഡ് റിലീഫ് സെന്ററാണ് കോടികള്‍ വിലവരുന്ന ഉപകരണങ്ങൾ ആദ്യഘട്ടമായി എത്തിച്ചത്. 

Saudi Arabia to supply medical equipment to China free of cost
Author
Riyadh Saudi Arabia, First Published Mar 11, 2020, 8:04 AM IST

റിയാദ്: കൊവിഡ് 19 വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വുഹാനിലേക്ക് സൗദി അറേബ്യ മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി എത്തിച്ചു. റിയാദ് ആസ്ഥാനമായ കിങ് സല്‍മാന്‍ സെന്റർ ഫോര്‍ എയ്ഡ് ആൻഡ് റിലീഫ് സെന്ററാണ് കോടികള്‍ വിലവരുന്ന ഉപകരണങ്ങൾ ആദ്യഘട്ടമായി എത്തിച്ചത്. 

Read AlsoA: കൊവിഡ് 19: ലോകാരോഗ്യ സംഘടനയ്ക്ക് പത്ത് മില്യൺ ഡോളർ സഹായവുമായി സൗദി

60 അള്‍ട്രാ സൗണ്ട് മെഷീനുകള്‍, 30 വെന്റിലേറ്ററുകൾ, 89 കാര്‍ഡിയാക് ട്രോമ ഉപകരണങ്ങള്‍, രോഗികളുടെ ശരീരത്തിലേക്ക് മരുന്നും ഭക്ഷണവുമെത്തിക്കുന്ന 200 ഇന്‍ഫ്യൂഷന്‍ പമ്പുകള്‍, 277 നിരീക്ഷണ ഉപകരണങ്ങള്‍, 500 അടിസ്ഥാന ശ്വസന ഉപകരണങ്ങള്‍, മൂന്ന് ഡയാലിസിസ് മെഷീനുകള്‍ എന്നിവയാണ് ആദ്യഘട്ട സഹായത്തിലുള്ളത്. ഇതെല്ലാം വുഹാനില്‍ എത്തിച്ചിട്ടുണ്ട്. ചൈനയ്ക്ക് സഹായം നൽകാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നൽകിയിരുന്നു. 

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios