രണ്ടാമത് റെഡ്സീ ഫിലിം ഫെസ്റ്റിവല്‍ ജിദ്ദയിലെ ചെങ്കടല്‍ തീരത്താണ് നടക്കുന്നത്. 61 രാജ്യങ്ങളിലെ 41 ഭാഷകളിലുള്ള 131 സിനിമകളാണ് പ്രദര്‍ശനത്തിനെത്തുക.

റിയാദ്: ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെ ജിദ്ദയില്‍ നടക്കുന്ന റെഡ്സീ ഇന്റര്‍നാഷനല്‍ സിനിമ ഫെസ്റ്റിവെലില്‍ ഇന്ത്യന്‍ സിനിമാതാരം ഷാറൂഖ് ഖാനെ ആദരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സിനിമ നിര്‍മാണ മേഖലയിലെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് ആദരം.

രണ്ടാമത് റെഡ്സീ ഫിലിം ഫെസ്റ്റിവല്‍ ജിദ്ദയിലെ ചെങ്കടല്‍ തീരത്താണ് നടക്കുന്നത്. 61 രാജ്യങ്ങളിലെ 41 ഭാഷകളിലുള്ള 131 സിനിമകളാണ് പ്രദര്‍ശനത്തിനെത്തുക. ലോകസിനിമകളില്‍ ഏറ്റവും പ്രശസ്തനായ വ്യക്തിയാണ് ഷാറൂഖ് ഖാനെന്നും സിനിമ മേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ മറക്കാന്‍ സാധിക്കില്ലെന്നും ഫെസ്റ്റിവെല്‍ സിഇഒ മുഹമ്മദ് അല്‍തുര്‍ക്കി പറഞ്ഞു. റെഡ്സീ ഫിലിം ഫെസ്റ്റിവലിലെ ഈ ആദരത്തിന് നന്ദിയുള്ളവനാണെന്നും അതില്‍ പങ്കെടുക്കാനെത്തുമെന്നും ഷാറൂഖ് ഖാന്‍ പറഞ്ഞു.

Read More - ഖത്തറിന് ആവശ്യമായ എന്ത് സഹായവും നല്‍കണമെന്ന് സൗദിയിലെ മന്ത്രാലയങ്ങള്‍ക്ക് കിരീടാവകാശിയുടെ നിര്‍ദേശം

സൗദിയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനി കാറുകള്‍ വാടകയ്ക്ക് എടുക്കാം

റിയാദ്: സൗദി അറേബ്യയില്‍ എത്തുന്ന വിദേശികളായ സന്ദര്‍ശകര്‍ക്ക് കാറുകള്‍ വാടയ്ക്ക് എടുക്കാന്‍ അനുമതി. പബ്ലിക് സെക്യൂരിറ്റി ജനറല്‍ ഡയറക്റേറ്റിന് കീഴിലുള്ള ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ ബിസിനസ് പ്ലാറ്റ്‍ഫോം വഴി കാര്‍ റെന്റല്‍ കമ്പനികള്‍ക്ക് സന്ദര്‍ശകരുടെ ബോര്‍ഡര്‍ നമ്പര്‍ ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി സമ്പാദിക്കാനാവും.അബ്ശിര്‍ പ്ലാറ്റ്ഫോമിലൂടെ ഈ മാസം 14ന് പ്രഖ്യാപിച്ച അഞ്ച് പുതിയ ഓണ്‍ലൈന്‍ സേവനങ്ങളിലൊന്നാണിത്.

Read More -  പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; രണ്ട് പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ഇത് പ്രകാരം സൗദി അറേബ്യയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കാര്‍ വാടകയ്ക്ക് എടുത്ത് ഓടിക്കാം. ഇതിനായി സന്ദര്‍ശകര്‍ മന്ത്രാലയം ഓഫീസുകളില്‍ പോയി അനുമതി വാങ്ങേണ്ടതില്ല. കാര്‍ റെന്റല്‍ കമ്പനികള്‍ക്ക് ഓണ്‍ലൈനായി തന്നെ നടപടികള്‍ പൂര്‍ത്തീകരിച്ച് നല്‍കാനാവും. അയല്‍ രാജ്യമായ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കാനായി എത്തിയ ആരാധകര്‍ക്കും പുതിയ സേവനം പ്രയോജനപ്പെടുത്താം.