ദുരിതാശ്വാസ വസ്തുക്കളുമായി സൗദിയുടെ 65-ാമത് വിമാനം പുറപ്പെട്ടു. സൗദി എംബസിയുമായി സഹകരിച്ചാണ് കെ.എസ് റിലീഫ് സഹായം എത്തിച്ചത്. ഭക്ഷ്യവസ്തുക്കൾ നിറച്ച വിമാനം ഗസ്സയിലേക്ക് റോഡ് മാർഗം കൊണ്ടുപോകും.
റിയാദ്: ഗാസയിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ് റിലീഫ്) 65-ാമത് വിമാനം ബുധനാഴ്ച ഈജിപ്തിലെ അൽ അരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. സൗദി എംബസിയുമായി സഹകരിച്ചാണ് കെ.എസ് റിലീഫ് സഹായം എത്തിച്ചത്.
ഭക്ഷ്യവസ്തുക്കൾ നിറച്ച വിമാനം ഗാസയിലേക്ക് റോഡ് മാർഗം കൊണ്ടുപോകും. കടുത്ത ക്ഷാമവും ദുരിതവും അനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് ആശ്വാസമേകാൻ സൗദി അറേബ്യ നൽകി വരുന്ന സഹായങ്ങളുടെ ഭാഗമാണ് ഈ നീക്കം. പലസ്തീൻ ജനതയോടുള്ള സൗഹൃദത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് സഹായം.


