Asianet News MalayalamAsianet News Malayalam

ചെറിയ പെരുന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിൽ സൗദി അറേബ്യ; 13 ഇടങ്ങളിൽ വെടിക്കെട്ട്

പെരുന്നാൾ ആഘോഷത്തിൻറെ ഭാഗമായി സൗദിയിൽ 13 ഇടങ്ങളിൽ വെടിക്കെട്ട് ഒരുക്കും.

saudi arranged fireworks in 13 places to celebrate eid al fitr
Author
First Published Apr 5, 2024, 5:18 PM IST

റിയാദ്: ചെറിയ പെരുന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് അവധിയും പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾക്ക് നാലു ദിവസത്തെ ചെറിയ പെരുന്നാൾ അവധിയാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്.

ഏപ്രിൽ ഒമ്പത് മുതൽ നാല് ദിവസമായിരിക്കും സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കുള്ള അവധിയെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24 രണ്ടാം ഖണ്ഡികയിൽ വ്യക്തമാക്കിയിരിക്കുന്ന ചട്ടങ്ങൾ പാലിക്കണമെന്ന് തൊഴിലുടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

പെരുന്നാൾ ആഘോഷത്തിൻറെ ഭാഗമായി സൗദിയിൽ 13 ഇടങ്ങളിൽ വെടിക്കെട്ട് ഒരുക്കും. പെരുന്നാൾ ആദ്യ ദിവസം രാത്രി ഒമ്പതിനാണ് എല്ലായിടത്തും വെടിക്കെട്ട്. ജിദ്ദയിൽ മാത്രം രണ്ട് ദിവസമുണ്ട്.

Read Also- അബുദാബി ഹിന്ദു ക്ഷേത്രത്തിൽ റമദാൻ പരിപാടി; മത, സാംസ്കാരിക വൈവിധ്യങ്ങളുടെ ഒത്തുചേരലായി 'ഒംസിയത്ത്'

വെടിക്കെട്ട് നടക്കുന്ന സ്ഥലങ്ങൾ

റിയാദ് - ടൈം സ്‌ക്വയർ, ബൊളിവാർഡ് സിറ്റി
ജിദ്ദ - പ്രൊമെനേഡ് വാൾക്ക് (പുതിയ കോർണിഷ് ഏരിയ)
മദീന - അൽ ആലിയ മാളിന് എതിർവശം
അൽഖോബാർ - വാട്ടർ ടവർ
അബഹ - സമ അബഹ
ഹാഇൽ - സലാം പാർക്കിന് പിറകിൽ
ജിസാൻ - നോർത്ത് കോർണിഷ്
അറാർ - അറാർ ടവറിന് പിറകിൽ
അൽജൗഫ് - കിങ് സൽമാൻ കൾച്ചറൽ സെന്ററിന് പിറകിൽ
അൽബഹ - പ്രിൻസ് ഹുസാം പാർക്ക്
തബൂക്ക് - വാദി ദുബാൻ
ബുറൈദ - കിങ് അബ്ദുള്ള നാഷനൽ പാർക്ക്
നജ്‌റാൻ - പ്രിൻസ് ഹഥ്ലൂൽ സ്പോർട്സ് സിറ്റിക്ക് സമീപം
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Follow Us:
Download App:
  • android
  • ios