Asianet News MalayalamAsianet News Malayalam

കർശന പരിശോധന; വിദേശ തൊഴിലാളികൾ താമസിക്കുന്ന 164 ലേബർ ക്യാമ്പുകൾ ഒഴിപ്പിച്ചു

ജിദ്ദ നഗരത്തിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിലാണ് പരിശോധന നടത്തതിയത്. ജിദ്ദ നഗരസഭക്ക് കീഴിൽ 798 ഫീൽഡ് പരിശോധനകൾ പൂർത്തിയായപ്പോൾ, മാനദണ്ഡങ്ങങ്ങളും വ്യവസ്ഥകളും പൂർണമായും പാലിച്ചില്ലെന്ന കാരണത്താൽ 164 ക്യാമ്പുകൾ അധികൃതർ അടച്ച് പൂട്ടി.

Saudi authorities evacuated  164 labor camps
Author
First Published Sep 4, 2022, 2:40 PM IST

റിയാദ്: സൗദിയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കി. ജിദ്ദയിൽ മാനദണ്ഡങ്ങങ്ങൾ പാലിക്കാത്ത164 ലേബർ ക്യാമ്പുകൾ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന.

ജിദ്ദ നഗരത്തിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിലാണ് പരിശോധന നടത്തതിയത്. ജിദ്ദ നഗരസഭക്ക് കീഴിൽ 798 ഫീൽഡ് പരിശോധനകൾ പൂർത്തിയായപ്പോൾ, മാനദണ്ഡങ്ങങ്ങളും വ്യവസ്ഥകളും പൂർണമായും പാലിച്ചില്ലെന്ന കാരണത്താൽ 164 ക്യാമ്പുകൾ അധികൃതർ അടച്ച് പൂട്ടി. നിയമലംഘകർക്കെതിരെ പിഴയുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചതായി ജിദ്ദ മേയറുടെ ഉപദേഷ്ടാവ് എൻജിനീയർ മുഹമ്മദ് അൽസഹ്റാനി പറഞ്ഞു.

ശിക്ഷ നടപടികൾ ഒഴിവാക്കാൻ ലൈസൻസുള്ള ലേബർ ക്യാമ്പുകളിലെ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണ നിലവാരം ഉയർത്താനും നഗരങ്ങളിൽ ജീവിത നിലവാരം മെച്ചപ്പെടുത്താനും പൊതുജനാരോഗ്യം കാത്തുസൂക്ഷിക്കാനുമുള്ള മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗദിയില്‍ മിന്നലേറ്റ് 27കാരന്‍ മരിച്ചു, ഭാര്യക്ക് പരിക്ക്

ഒരാഴ്ചക്കിടെ സൗദിയില്‍ അറസ്റ്റിലായത് 14,750 പേര്‍

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 14,750 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ഓഗസ്റ്റ് 25 മുതല്‍ ഓഗസ്റ്റ് 31 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.  

ജി.സി.സി രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഇനി ഓൺലൈൻ വിസ

അറസ്റ്റിലായവരില്‍ 8,684 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 4,028 പേരെ പിടികൂടിയത്. 2,038 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 225  പേര്‍. ഇവരില്‍ 30 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 58 ശതമാനം പേര്‍ എത്യോപ്യക്കാരും 12 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്. 

Follow Us:
Download App:
  • android
  • ios