Asianet News MalayalamAsianet News Malayalam

ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ലെവി ഇളവ് ഒരു വർഷത്തേക്ക് കൂടി നീട്ടി

ഉടമസ്ഥൻ ഉൾപ്പെടെ ആകെ ഒമ്പതോ അതിൽ കുറവോ തൊഴിലാളികളുള്ള രാജ്യത്തെ ചെറുകിട സ്ഥാപനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ്​ ലെവി അടയ്ക്കുന്നതിൽനിന്ന്​ ഒരു വർഷത്തേക്ക്​ കൂടി ഇളവ്​ നൽകി കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം. 

Saudi authorities extended the relaxation on Levy of foreign employees in small scale organisations
Author
First Published Jan 25, 2023, 6:34 PM IST

റിയാദ്​: സൗദി അറേബ്യയിലെ വിദേശതൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ്​ ഫീസായ ‘ലെവി’ അടക്കുന്നതിൽ നിന്ന്​ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ഇളവ് ഒരു വർഷത്തേക്ക്​ കൂടി നീട്ടി. ചൊവ്വാഴ്ച റിയാദിലെ അർഖ കൊട്ടാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്​ തീരുമാനം. 

ഉടമസ്ഥൻ ഉൾപ്പെടെ ആകെ ഒമ്പതോ അതിൽ കുറവോ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനങ്ങൾക്കാണ് ലെവി അടക്കുന്നതിൽ നിന്ന്​ മൂന്ന്​ വർഷത്തേക്ക് ഇളവ്​ നൽകിയിരുന്നത്. 2020 ഏപ്രിൽ ഏഴിനായിരുന്നു ഇത്​ സംബന്ധിച്ച ആദ്യ തീരുമാനം വന്നത്.  അന്ന്​ മന്ത്രിസഭയെടുത്ത 515-ാം നമ്പർ തീരുമാനത്തിലെ രണ്ടും മൂന്നും ക്ലോസുകളാണ് കാലാവധി അവസാനിക്കാൻ കുറഞ്ഞ ദിവസം മാത്രം ശേഷിക്കവേ​ ഇപ്പോൾ സൗദി മന്ത്രിസഭാ ഒരു വർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ഇതോടെ മൂന്ന് വർഷം പൂർത്തിയായ സ്ഥാപനങ്ങൾക്ക് ലെവി അടക്കുന്നതിൽ നിന്ന്​ഒരു വർഷത്തേക്ക്​ കൂടി ഇളവ് ലഭിക്കും.

ഉടമസ്ഥൻ ഉൾപ്പെടെ ആകെ ഒമ്പതോ അതിൽ കുറവോ തൊഴിലാളികളുള്ള രാജ്യത്തെ ചെറുകിട സ്ഥാപനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ്​ ലെവി അടയ്ക്കുന്നതിൽനിന്ന്​ ഒരു വർഷത്തേക്ക്​ കൂടി ഇളവ്​ നൽകി കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം. പ്രതിമാസം 800 റിയാൽ (വർഷത്തിൽ 9600 റിയാൽ) വരുന്ന വർക്ക് പെർമിറ്റ് ഫീസിൽ നിന്ന് വിദേശികളായ തൊഴിലാളികളെ ഒഴിവാക്കുന്നതാണ്​ തീരുമാനം. ഇത് 100 റിയാലായി കുറയ്ക്കും. നിരവധി ചെറുകിട സ്ഥാപനങ്ങൾക്ക്​ ഇതിന്റെ​ പ്രയോജനം ലഭിക്കും.

Read also: സോഷ്യല്‍ മീഡിയ താരത്തിനും സുഹൃത്തിനും ദുബൈയില്‍ ജയില്‍ ശിക്ഷ; ഫോളോവറെ പറ്റിച്ച് പണം തട്ടിയെന്ന് കേസ്

Follow Us:
Download App:
  • android
  • ios