ജിദ്ദ ഗവർണറേറ്റിന്‍റെ സഹകരണത്തോടെ മുനിസിപ്പാലിറ്റി 630 പരിശോധന സന്ദർശനങ്ങൾ ഇതുവരെ നടത്തി. അടച്ചുപൂട്ടൽ ശിക്ഷയിലേക്ക് കടക്കാത്ത നിരവധി താമസ കേന്ദ്രങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്‍തിട്ടുണ്ട്.
റിയാദ്: ആളുകൾ കൂട്ടമായി താമസിക്കുന്ന കേന്ദ്രങ്ങൾക്ക് നിശ്ചയിച്ച നിയമങ്ങൾ ലംഘിച്ച 120 ലേബർ ക്യാമ്പുകൾ ജിദ്ദ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. നിയമവ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ നടത്തിയ പരിശോധക്കിടയിലാണ് ഇത്രയും താമസസ്ഥലങ്ങൾ അടച്ചുപൂട്ടിയത്.
ജിദ്ദ ഗവർണറേറ്റിന്‍റെ സഹകരണത്തോടെ മുനിസിപ്പാലിറ്റി 630 പരിശോധന സന്ദർശനങ്ങൾ ഇതുവരെ നടത്തി. അടച്ചുപൂട്ടൽ ശിക്ഷയിലേക്ക് കടക്കാത്ത നിരവധി താമസ കേന്ദ്രങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്‍തിട്ടുണ്ട്. നിയമലംഘനം നടത്തി തൊഴിലാളികളെ താമസിപ്പിക്കുന്ന സ്ഥാപനങ്ങൾ പിഴ ഇല്ലാതിരിക്കാൻ എത്രയും വേഗം പദവികൾ ശരിയാക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതർ ആവശ്യപ്പെട്ടു. മുനിസിപ്പൽ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ലേബർ ക്യാമ്പുകളിൽ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താനുന്നള്ള പരിശോധന തുടരും. അതോടൊപ്പം പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണെന്നും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കും മക്ക, മദീന പള്ളികളിൽ പ്രവേശനാനുമതി
റിയാദ്: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് (Children below five years) രക്ഷിതാക്കളോടൊപ്പം മക്ക, മദീന ഹറമുകളിൽ പ്രവേശിക്കാം. സൗദി ഹജ്ജ് ഉംറ മന്ത്രാലയം (Ministry of Hajj and Umrah, Saudi Arabia) അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും മന്ത്രാലയ വക്താവുമായ എൻജി. ഹിഷാം ബിൻ അബ്ദുൽ മുനീമാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ ഉംറക്കും മദീനയിലെ റൗദയിലുള്ള നമസ്‍കാരത്തിനും ഈ പ്രായക്കാരായ കുട്ടികൾക്ക് അനുമതിയില്ല. മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയിലും മദീനയിലെ മസ്ജിദുന്നബവി പള്ളിയിലും പ്രവേശിക്കുന്നതിന് മുൻകൂട്ടി അനുമതി ആവശ്യമില്ലെന്ന നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം പള്ളികളിൽ നമസ്‌ക്കാരത്തിനായി പ്രവേശിക്കുമ്പോൾ രക്ഷിതാക്കൾക്ക് തങ്ങളുടെ അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയും കൂടെ കൂട്ടാം.
സൗദിക്കകത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇരുഹറം പള്ളികളില്‍ പ്രവേശിക്കുന്നതിന് വാക്സിന്‍ കുത്തിവെപ്പ് എടുക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ നിലവിൽ കൊവിഡ് ബാധിതര്‍ക്കും കോവിഡ് ബാധിതരുമായി അടുത്ത് ഇടപഴകിയവര്‍ക്കും പ്രവേശനത്തിന് അനുമതി നല്‍കില്ല.
ഒറ്റ ദിവസം 81 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ; നടപടി തീവ്രവാദം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) തീവ്രവാദം (Terrorism) ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട 81 പേരുടെ വധശിക്ഷ (Capital Punishment) നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് (Ministry of Interior) ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി ഇക്കാര്യം അറിയിച്ചത്. തീവ്രവാദത്തിന് പുറമെ നിരപരാധികളായ പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയവരും വധശിക്ഷ നടപ്പാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
തീവ്രവാദ സംഘടനകളായ ഐ.എസ്, അല്‍ ക്വയ്‍ദ എന്നിങ്ങനെയുള്ള വിദേശ തീവ്രവാദി സംഘടനകളില്‍ ചേര്‍ന്നവരും സൗദി അറേബ്യയിലെ ജനങ്ങളെ ആക്രമിക്കുന്ന ഹുതികള്‍ ഉള്‍പ്പെടെയുള്ളവരും തീവ്രവാദ സംഘനകളില്‍ ചേരാന്‍ വേണ്ടി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്‍തവരുമൊക്കെയാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തന്ത്രപ്രധാനമായ സാമ്പത്തിക കേന്ദ്രങ്ങളെയും ആക്രമിക്കാന്‍ ലക്ഷ്യമിടുക, നിയമപാലകരായ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയോ ആക്രമണങ്ങളിലൂടെ അംഗഭംഗം വരുത്തുകയോ ചെയ്യുക, പൊലീസ് വാഹനങ്ങള്‍ തകര്‍ക്കാന്‍ വേണ്ടി കുഴി ബോംബുകള്‍ സ്ഥാപിക്കുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പുറമെ തട്ടിക്കൊണ്ടുപോകല്‍, പീഡനം, ബലാത്സംഗം, ആയുധനങ്ങളുടെയും സ്‍ഫോടക വസ്‍തുക്കളുടെയും കള്ളക്കടത്ത് തുടങ്ങിയ കേസുകളില്‍ പിടിക്കപ്പെട്ടവരുടെയും വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.
നിയമപരമായ വിചാരണ പൂര്‍ത്തിയാക്കിയാണ് എല്ലാ പ്രതികള്‍ക്കുമെതിരായ ശിക്ഷ വിധിച്ചതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 13 ജഡ്‍ജിമാരാണ് ഇവരുടെ കേസുകള്‍ പരിഗണിച്ചത്. ഓരോ വ്യക്തിയെയും മൂന്ന് തവണ പ്രത്യേകം പ്രത്യേകം വിചാരണയ്‍ക്ക് വിധേയമാക്കി. ഇവര്‍ക്ക് നിയമപ്രകാരം അഭിഭാഷകരെയും ലഭ്യമാക്കിയിരുന്നു.
രാജ്യത്തെ നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും പ്രതികള്‍ക്ക് നല്‍കിക്കൊണ്ട് നടത്തിയ വിചാരണയിലാണ് ഇവരെ കുറ്റക്കാരായി കണ്ടെത്തിയത്. ലോകത്തിന്റെ തന്നെ സ്ഥിരതയെ ബാധിക്കുന്ന തീവ്രവാദവും ഭീകരവാദവും പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് നേരെ സൗദി അറേബ്യ തുടര്‍ന്നും ശക്തമായ നിലപാട് തന്നെ സ്വീകരിക്കുമെന്നും ഔദ്യോഗിക അറിയിപ്പ് പറയുന്നു.
