ആഭ്യന്തര തീർഥാടകർക്കായി നിശ്ചയിച്ചിട്ടുള്ള പാക്കേജുകളിൽ സീറ്റുകൾ ലഭ്യമാണെങ്കിൽ ദുൽഹജ്ജ് ഏഴാം തീയതി വരെ ഹജ്ജ് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും.
റിയാദ്: ഈ വർഷത്തെ ഹജ്ജിന് ആഭ്യന്തര തീർഥാടകർക്കുള്ള അനുമതി പത്രം (തസ്‌രീഹ്) വെള്ളിയാഴ്ച മുതൽ നൽകിത്തുടങ്ങി. ആഭ്യന്തര ഹജ്ജ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളിൽ ബുക്കിങ് നടപടികളും ഫീസും അടച്ച് രജിസ്ട്രേഷൻ നടപടികൾ പൂർണമായും പൂർത്തിയാക്കിവയർക്കാണ് അനുമതിപത്രം നൽകുകയെന്ന് രാജ്യത്തെ ഹജ്ജ് - ഉംറ മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര ഹജ്ജ് തീർഥാടകർക്കായി നിശ്ചയിച്ചിട്ടുള്ള പാക്കേജുകളിൽ സീറ്റുകൾ ലഭ്യമാണെങ്കിൽ അറബി മാസം ദുൽഹജ്ജ് ഏഴാം തീയതി വരെ ഹജ്ജ് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. സൗദി പൗരന്മാരും രാജ്യത്തെ സ്ഥിര താമസക്കാരും ഫീസുകൾ അടയ്ക്കാത്തതിനാലോ ബുക്കിങ് റദ്ദാക്കിയതിനാലോ ഉണ്ടാകുന്ന ഒഴിവുകൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ‘നുസ്ക്’ ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴിയോ ബുക്കിങായി വീണ്ടും പരസ്യപ്പെടുത്തുമെന്നും മന്ത്രാലയം പറഞ്ഞു. ആരോഗ്യകരവും സുരക്ഷിതവുമായ തീർഥാടനം ഉറപ്പാക്കാൻ എല്ലാ നിർബന്ധിത പ്രതിരോധ കുത്തിവയ്പ്പുകളും എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ‘മൈ ഹെൽത്ത്’ മൊബൈല്‍ ആപ്പ് വഴി ഇതിനായുള്ള ബുക്കിങ് നടത്താം.
Read also: ജോലിയുമായി ബന്ധപ്പെട്ട് കുവൈത്തില്‍ നിന്ന് സൗദിയിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു
