ആഭ്യന്തര, നീതിന്യായ, മുനിസിപ്പൽ ഗ്രാമകാര്യ ഭവനം, ആരോഗ്യം, മാനവ വിഭവശേഷി സാമൂഹിക വികസനം, വാണിജ്യം, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളിൽ നിന്നുള്ള ജീവനക്കാർ ഇതിലുൾപ്പെടും. 

റിയാദ്: കൈക്കൂലി, സ്വാധീന ശേഷിയുടെ ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളിൽ ഉൾപ്പെട്ട സ്വദേശികളും വിദേശികളുമായ 170 പേരെ കസ്റ്റഡിയിലെടുത്തതായി അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി. ഒരു മാസത്തിനിടെയാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തത്. 

2,426 പരിശോധനാ സന്ദർശനങ്ങളാണ് ഒരു മാസത്തിനിടെ നടത്തിയത്. 437 പേരെ ചോദ്യം ചെയ്തു. ആഭ്യന്തര, നീതിന്യായ, മുനിസിപ്പൽ ഗ്രാമകാര്യ ഭവനം, ആരോഗ്യം, മാനവ വിഭവശേഷി സാമൂഹിക വികസനം, വാണിജ്യം, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളിൽ നിന്നുള്ള ജീവനക്കാർ ഇതിലുൾപ്പെടും. ക്രിമിനൽ നടപടി നിയമം അനുസരിച്ച് പിടിയിലായ ചിലരെ ജാമ്യത്തിൽ വിട്ടു. ഇവരെ കോടതിയിലേക്ക് റഫർ ചെയ്യുന്നതിനുള്ള നപടികൾ പൂർത്തിയാക്കിവരികയാണെന്നും അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി.

Read also:  സാങ്കേതിക പ്രശ്നം പരിഹരിച്ചെന്ന് അധികൃതര്‍; യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത് മണിക്കൂറുകള്‍

പരിശോധനകള്‍ തുടരുന്നു; അനധികൃത താമസക്കാരായ 34 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസനിയമം ലംഘിച്ച 34 പ്രവാസികള്‍ പിടിയില്‍. വ്യാജ ഓഫീസില്‍ വെച്ചാണ് ഏഴ് താമസനിയമ ലംഘകര്‍ അറസ്റ്റിലായത്. സാല്‍ഹിയ, വെസ്റ്റ് അബ്ദുള്ള മുബാറക് എന്നിവിടങ്ങളില്‍ നിന്ന് താമസനിയമം ലംഘിച്ച 27 പേരെ കൂടി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ പിടികൂടി. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

Read More -  പ്രാദേശികമായി നിര്‍മ്മിച്ച 830 കുപ്പി മദ്യവുമായി മൂന്നുപേര്‍ പിടിയില്‍

അതേസമയം നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ അധികൃതര്‍ നടത്തിവരുന്ന പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ 9,517 നിയമലംഘകരെ രാജ്യത്തു നിന്ന് നാടുകടത്തിയെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ നവംബര്‍ അവസാനം വരെയുള്ള കണക്കുകളാണിത്.

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ ജോലി ചെയ്‍തിരുന്നവരും രാജ്യത്തെ താമസ നിയമങ്ങള്‍ അനുസരിക്കാതെ ഇവിടെ കഴിഞ്ഞുവന്നിരുന്നവരുമാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. നാടുകടത്തപ്പെട്ട 9,517 പേരില്‍ 1,065 പേരും നവംബര്‍ മാസത്തില്‍ മാത്രമാണ് പിടിയിലായത്. താഴ്‍ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ ഘട്ടംഘട്ടമായി രാജ്യത്തു നിന്ന് ഒഴിവാക്കാനും വിസ കച്ചവടവും തട്ടിപ്പും പോലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്താനും ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മൂന്ന് വകുപ്പുകള്‍ ചേര്‍ന്ന് രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്.