മാസപ്പിറവി ദൃശ്യമായാല്‍ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

റിയാദ്: രാജ്യത്തുടനീളമുള്ള മുസ്ലിംകളോട് റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തു. ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച, ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ശഅ്ബാന്‍ 29ന് വൈകിട്ട് മാസപ്പറിവി നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം.

മാസപ്പിറവി ദൃശ്യമായാല്‍ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. നഗ്നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ അക്കാര്യം തൊട്ടടുത്തുള്ള കോടതിയെ അറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. 

മക്ക, മദീന പള്ളികളില്‍ റമദാനില്‍ വിപുലമായ ഇഫ്താര്‍; 12,000 ജീവനക്കാര്‍ സേവനത്തിന്

റിയാദ്: കൊവിഡ് ചട്ടങ്ങള്‍ ഒഴിവാക്കിയ ശേഷമുള്ള ആദ്യ റംസാനെ വരവേല്‍ക്കാന്‍ മക്ക, മദീന പള്ളികളില്‍ വിപുലമായ പദ്ധതി. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്നതിനായി സ്ത്രീകള്‍ ഉള്‍പ്പടെ 12,000 ജീവനക്കാരെ നിയോഗിച്ചു. ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കും.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ മക്ക, മദീന പള്ളികളില്‍ വിപുലമായ സമൂഹ നോമ്പുതുറ (ഇഫ്താര്‍) ഉണ്ടാകും. പ്രതിദിനം 2,000 പേര്‍ക്കാണ് ഓരോയിടത്തും ഇഫ്താര്‍ അനുമതി. പള്ളികളില്‍ പ്രഭാഷണങ്ങളും പഠനക്ലാസുകളും ഉണ്ടാവും. മുതിര്‍ന്ന പണ്ഡിത സഭയിലെ എട്ട് പണ്ഡിതന്മാരടക്കമുള്ള പ്രമുഖര്‍ പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.