കഴിഞ്ഞവർഷം ഇതേ കാലയളവില്‍ പ്രവാസികള്‍ വിദേശത്തേക്ക് അയച്ച പണത്തിന്റെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ കണക്കുകളില്‍ രണ്ട് ശതമാനം കുറവുണ്ടെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) വെളിപ്പെടുത്തുന്നു. 

റിയാദ്: പ്രവാസികൾ സൗദി അറേബ്യയിൽനിന്ന് പുറത്തേക്ക് അയക്കുന്ന പണത്തിൽ കുറവ്. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികൾ സ്വന്തം നാടുകളിലേക്കും മറ്റും അയക്കുന്ന പണത്തിന്റെ തോതിലാണ് കുറവ് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലെ കണക്കാണിത്. ഈ വർഷം ആദ്യത്തെ ആറുമാസത്തിനിടെ ആകെ അയച്ചത് 1321 കോടി റിയാലാണ്. 

കഴിഞ്ഞവർഷം ഇതേ കാലയളവില്‍ പ്രവാസികള്‍ വിദേശത്തേക്ക് അയച്ച പണത്തിന്റെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ കണക്കുകളില്‍ രണ്ട് ശതമാനം കുറവുണ്ടെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) വെളിപ്പെടുത്തുന്നു. എന്നാൽ ഈ വർഷത്തെ പ്രതിമാസ കണക്ക് പരിശോധിച്ചാൽ ജൂണിൽ രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന നിരക്കാണ്. ഈ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് 17 ശതമാനം കൂടുതലാണ് ജൂണിൽ രാജ്യത്തിന് പുറത്തേക്ക് പോയ പണത്തിന്റെ തോത്. ഈ ഒറ്റ മാസത്തിനിടെ 193 കോടി റിയാലാണ് വിദേശികൾ അയച്ചത്. അതേസമയം സൗദി പൗരന്മാരുടെ വിദേശ വിനിമയം അഞ്ച് ശതമാനം വർധിച്ചിട്ടുണ്ട്. ജൂൺ വരെ 675 കോടി റിയാൽ അവർ വിവിധ കാരണങ്ങളാൽ വിദേശത്തേക്ക് അയച്ചു.

Read also: സൗദിയില്‍ ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ്

കനത്ത മഴ; നജ്‌റാനില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു
നജ്‌റാന്‍: കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും നജ്‌റാനില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു. മൂന്നു സഹോദരങ്ങളും മരിച്ചവരില്‍പ്പെടുന്നു. വാദി നജ്‌റാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടാണ് ഇവര്‍ ഒഴുകിപോയത്. മൂന്നു വയസ്സുകാരന് വേണ്ടി രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. 

നജ്റാനിലെ അൽറബ്ഹ ഗ്രാമത്തിൽ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണാണ് സഹോദരങ്ങളായ മൂന്നു ബാലന്മാർ മുങ്ങിമരിച്ചത്. തങ്ങളുടെ കൃഷിയിടത്തോട് ചേർന്ന് രൂപപ്പെട്ട നാലു മീറ്റർ താഴ്ചയുള്ള വെള്ളക്കെട്ടിലാണ് കളിക്കുന്നതിനിടെ ഇവർ അപകടത്തിൽ പെട്ടത്.

മൂത്ത സഹോദരനാണ് ആദ്യം അപകടത്തിൽ പെട്ടത്. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു കുട്ടികളും മുങ്ങിമരിക്കുകയായിരുന്നെന്ന് ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. സിവിൽ ഡിഫൻസ് അധികൃതർ മൃതദേഹങ്ങൾ പുറത്തെടുത്തു. നജ്റാന് വടക്ക് വാദി സ്വഖിയിൽ മറ്റൊരു യുവാവും മുങ്ങിമരിച്ചു. താഴ്വരയിലെ മലവെള്ളപ്പാച്ചിലിൽ പെട്ട യുവാവിന്റെ മൃതദേഹം അപകടത്തിൽ പെട്ട സ്ഥലത്തു നിന്ന് അഞ്ചു കിലോമീറ്റർ ദൂരെയാണ് കണ്ടെത്തിയത്. 

ബാഗില്‍ 13 ലക്ഷം റിയാല്‍ കടത്താന്‍ ശ്രമിച്ചു; യുവതി ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ വിമാനത്താവളത്തില്‍ പിടിയില്‍