മുസ്‌ലിം ട്രാക്കിലൂടെ അമുസ്‌ലിം മാധ്യമ പ്രവര്‍ത്തകനെ കൊണ്ടുപോവുകയും മക്കയിലേക്കുളള പ്രവേശനം സുഗമമാക്കുകയും ചെയ്തത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും റീജനല്‍ പൊലീസ് മാധ്യമ വക്താവ് പറഞ്ഞു.

റിയാദ്: അമേരിക്കന്‍ പൗരനായ അമുസ്‌ലിം പത്രപ്രവര്‍ത്തകന് മക്കയില്‍ പ്രവേശിക്കാന്‍ സൗകര്യം നല്‍കിയ സൗദി പൗരനെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി. മുസ്ലിംകള്‍ക്കുള്ള ട്രാക്കിലൂടെ മാധ്യമപ്രവര്‍ത്തകനെ സൗദി പൗരന്‍ മക്കയിലേക്ക് കടത്തുകയായിരുന്നു. മുസ്ലിംകളല്ലാത്തവര്‍ക്ക് മക്കയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ട്.

അതിന്റെ ലംഘനമാണ് സൗദി പൗരന്‍ ചെയ്തത്. മുസ്‌ലിം ട്രാക്കിലൂടെ അമുസ്‌ലിം മാധ്യമ പ്രവര്‍ത്തകനെ കൊണ്ടുപോവുകയും മക്കയിലേക്കുളള പ്രവേശനം സുഗമമാക്കുകയും ചെയ്തത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും റീജനല്‍ പൊലീസ് മാധ്യമ വക്താവ് പറഞ്ഞു. സൗദിയിലേക്ക് വരുന്ന എല്ലാവരും രാജ്യത്തെ നിയമങ്ങള്‍, പ്രത്യേകിച്ചും ഇരു ഹറമുകളുമായും പുണ്യസ്ഥലങ്ങളുമായും ബന്ധപ്പെട്ട നിയമങ്ങള്‍ മാനിക്കുകയും പാലിക്കുകയും വേണം.

വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഇക്കാര്യത്തിലുള്ള ഏതു നിയമലംഘനവും വെച്ചുപൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമായി കണക്കാക്കപ്പെടും. ബന്ധപ്പെട്ട നിയമങ്ങള്‍ക്കനുസൃതമായി കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കും. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് മക്കയില്‍ പ്രവേശിച്ച് കുറ്റകൃത്യം നടത്തിയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെതിരായ കേസ് നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും മക്ക പോലീസ് അറിയിച്ചു.

സൗദി അറേബ്യയില്‍ വന്യമൃഗങ്ങളെ വില്‍പന നടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ വന്യമൃഗങ്ങളെ വില്‍പന നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളടക്കം ഇയാളുടെ ശേഖരത്തിലുണ്ടായിരുന്നു. തായിഫില്‍ നിന്ന് സൗദി പൗരനെ അറസ്റ്റ് ചെയ്‍തതെന്ന് പരിസ്ഥിതി സുരക്ഷാ സേന അറിയിച്ചു.

പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് തുടര്‍ നടപടികള്‍ സ്വീകരിക്കാനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇയാള്‍ കൈവശം വെച്ചിരുന്ന മൃഗങ്ങളെ നാഷണല്‍ വൈല്‍ഡ് ലൈഫ് സെന്റര്‍ ഏറ്റെടുത്തു. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് സൗദി അറേബ്യയില്‍ മൂന്ന് കോടി റിയാല്‍ വരെ പിഴയും പത്ത് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.

ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നതിന് മുമ്പേ ഷാജി രമേശ് യാത്രയായി

പരിസ്ഥിതിയെയും വന്യമൃഗങ്ങളെയും സംബന്ധിക്കുന്ന കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ വിവരമറിയിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ സേന പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മക്ക, റിയാദ് പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റ് പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളിലുമാണ് വിവരം അറിയിക്കേണ്ടത്.