കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി. വീട്ടില്‍ ഉറങ്ങി കിടന്ന കുടുംബാംഗങ്ങളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. 

റിയാദ്: വീട്ടില്‍ ഉറങ്ങിക്കിടന്ന കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി. സ്വന്തം കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്ത സൗദി പൗരൻ മുഹമ്മദ് ബിൻ ഹമദ് ബിൻ ഹമദ് അൽ ലാഹ്ബി അൽ ഹർബിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

വീട്ടില്‍ ഉറങ്ങി കിടന്ന സ്വന്തം മാതാവിനെയും സഹോദരിയെയും അവരുടെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയുമാണ് സൗദി പൗരന്‍ മാരകായുധം ഉപയോഗിച്ച് കൊലപ്പെടുത്തിയത്. പ്രതി ഉൾപ്പെട്ട ഭീകരസംഘടനയുടെ ആശയങ്ങളുടെ ഭാഗമായാണ് ഈ കൊലപാതകങ്ങൾ നടത്തിയതെന്ന് സുരക്ഷാ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. കേസിന്റെ വിചാരണയ്ക്ക് ശേഷം സൗദി സുപ്രീം കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.