രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പെടെ ലോക നേതാക്കള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് 'ഓര്‍ഡര്‍ ഓഫ് സായിദ്'. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് നല്‍കിയ സംഭാവനകള്‍ക്ക് അംഗീകാരമായാണ് പുരസ്‌കാരം സമ്മാനിച്ചത്.

അബുദാബി: സൗദി കിരീടാവകാശിയും മന്ത്രിസഭ വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന് ( Muhammad Bin Salman)യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സായിദ്' (Order of Zayed)സമ്മാനിച്ചു. ഖസര്‍ അല്‍ വതനില്‍ നടന്ന ചടങ്ങില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം സമ്മാനിച്ചു. 

രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പെടെ ലോക നേതാക്കള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് ഓര്‍ഡര്‍ ഓഫ് സായിദ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് നല്‍കിയ സംഭാവനകള്‍ക്ക് അംഗീകാരമായാണ് പുരസ്‌കാരം സമ്മാനിച്ചത്. ജിസിസി പര്യടനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സല്‍മാന്‍ രാജാവിന്റെ ആശംസ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് കൈമാറി.

സൗഹൃദത്തിന് തിളക്കമേറുന്നു; ഉപരോധത്തിന് ശേഷം സൗദി കിരീടാവകാശി ആദ്യമായി ഖത്തറിലെത്തി

ദോഹ: ഖത്തറിന് മേല്‍ നിന്നിരുന്ന നാല് വര്‍ഷത്തെ ഉപരോധം (blockade of Qatar) അവസാനിച്ചതിന് പിന്നാലെ സൗദി - ഖത്തര്‍ (Saudi - Qatar relations) സൗഹൃദത്തിന് തിളക്കമേറുന്നു. ഉപരോധത്തിന് ശേഷം ആദ്യമായി സൗദി കിരീടാവകാശിയും (saudi crown prince) ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്‍ ഖത്തറിലെത്തി. ഖത്തര്‍ അമീര്‍ (Qatar Emir) ശൈഖ് തമീം ബിന്‍ ഹദമ് അല്‍ ഥാനി നേരിട്ടെത്തി സല്‍മാന്‍ രാജകുമാരനെ സ്വീകരിച്ചു.

ഈ മാസം നടക്കാനിരിക്കുന്ന ഗള്‍ഫ് ഉച്ചകോടിക്ക് മുന്നോടിയായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. യുഎഇയും ഒമാനും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഖത്തറിലെത്തിയത്. 2017ല്‍ സൗദി കിരീടാവകാശിയായി ചുമതയലേറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഖത്തര്‍ യാത്ര കൂടിയാണിത്. ദോഹയില്‍ ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും തമ്മില്‍ കൂടിക്കാഴ്‍ച നടത്തിയെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.