അമീര്‍ മുഹമ്മദ് ബിന്‍സല്‍മാന് പകരം ഉച്ചകോടിയില്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ സൗദി പ്രതിനിധി സംഘത്തെ നയിക്കും.
റിയാദ്: അള്‍ജീരിയയില്‍ നടക്കുന്ന ഉച്ചകോടിയില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പങ്കെടുക്കില്ല. ദീര്‍ഘനേരത്തെ നോണ്‍ സ്‌റ്റോപ്പ് വിമാന യാത്ര ഒഴിവാക്കണമെന്ന മെഡിക്കല്‍ സംഘത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണിത്.
റോയല്‍ കോര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്. വിമാനയാത്രയിലുണ്ടാകുന്ന വായു സമ്മര്‍ദ്ദം മൂലം ചെവിക്ക് പ്രശ്നമുണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ ദീര്‍ഘനേരത്തെ വിമാനയാത്ര ഒഴിവാക്കണമെന്ന് മെഡിക്കല്‍ സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നു. അമീര്‍ മുഹമ്മദ് ബിന്‍സല്‍മാന് പകരം ഉച്ചകോടിയില്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ സൗദി പ്രതിനിധി സംഘത്തെ നയിക്കും.
അതേസമയം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍ അടുത്ത മാസം പകുതിയോടെ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അനുസരിച്ചാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിക്കുന്നത്.
ഇന്തോനേഷ്യയിലേക്കുള്ള യാത്രാമധ്യേ ഡൽഹിയിൽ എത്തുന്ന അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഏതാനും മണിക്കൂറുകൾ മാത്രമായിരിക്കും സന്ദർശനം എന്നാണ് വിവരം. നവംബർ 15-16 തീയതികളിൽ ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കും. മോദിയും ഈ സമ്മേളനത്തിനുണ്ടാകും. ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ത്യ മുഹമ്മദ് ബിൻ സൽമാനെ ക്ഷണിച്ചിരുന്നു.
Read More - സൗദിയില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; വ്യാപനശേഷി കൂടുതല്‍\
'ഹുറൂബ്' നിയമത്തില്‍ മാറ്റം വരുത്തി സൗദി
റിയാദ്: 'ഹുറൂബ്' നിയമത്തില്‍ മാറ്റം വരുത്തി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. തൊഴിലില്‍നിന്ന് വിട്ടുനില്‍ക്കുന്നെന്നോ കീഴില്‍നിന്ന് ഒളിച്ചോടിയെന്നോ കാണിച്ച് സ്‌പോണ്‍സര്‍ നല്‍കുന്ന പരാതിയില്‍ വിദേശ തൊഴിലാളിക്കെതിരെ മന്ത്രാലയം സ്വീകരിക്കുന്ന നിയമനടപടിയാണ് 'ഹുറൂബ്'. പരാതി കിട്ടിയാല്‍ അത് 'ഹുറൂബാ'യി സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് രണ്ടുമാസത്തെ സാവകാശം തൊഴിലാളിക്ക് അനുവദിക്കുന്നതാണ് നിയമത്തില്‍ വരുത്തിയ പുതിയ മാറ്റം.
Read More - പ്രവാസികള്‍ ശ്രദ്ധിക്കുക; മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസ ഓൺലൈനായി പുതുക്കാനാവില്ല
ഈ കാലളവിനിടയില്‍ തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റ് നേടി രാജ്യം വിടുകയോ പുതിയ തൊഴിലുടമയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ ചെയ്യാം. ഈ രണ്ട് അവസരങ്ങളിലൊന്ന് പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ 60 ദിവസം പൂര്‍ത്തിയാവുന്നതോടെ 'ഹുറൂബ്' സ്ഥിരപ്പെടുത്തും. അതോടെ മുഴുവന്‍ സര്‍ക്കാര്‍ രേഖകളിലും തൊഴിലാളി ഒളിച്ചോടിയവന്‍ (ഹുറൂബ്) എന്ന ഗണത്തിലാവുകയും വിവിധ ശിക്ഷാനടപടികള്‍ നേരിടേണ്ടിവരികയും ചെയ്യും. നിയമത്തിലെ മാറ്റം ഞായറാഴ്ച (ഒക്ടോബര്‍ 23) മുതല്‍ പ്രാബല്യത്തിലായി.
