സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരെല്ലാം സൗദി പൗരന്മാരാണ് അവര്‍ പിടിയിലായതും അന്വേഷണം മുന്നോട്ടുപോകുന്നതും സൗദിയില്‍ വെച്ച് തന്നെയാണ്. വിചാരണയും ഇനി സൗദിയില്‍ തന്നെ നടക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.
റിയാദ്: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 18 പേരെ കൈമാറണമെന്ന തുര്‍ക്കിയുടെ ആവശ്യം സൗദി നിരാകരിച്ചു. സംഭവം മദ്ധ്യപൗരസ്ത്യ ദേശത്ത് അസ്ഥിരതയ്ക്ക് കാരണമാകുമെന്ന അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പ്രതികളെ കൈമാറില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ അറിയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരെല്ലാം സൗദി പൗരന്മാരാണ് അവര്‍ പിടിയിലായതും അന്വേഷണം മുന്നോട്ടുപോകുന്നതും സൗദിയില്‍ വെച്ച് തന്നെയാണ്. വിചാരണയും ഇനി സൗദിയില്‍ തന്നെ നടക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. ഷോഗിയുടെ മൃതദേഹം എവിടെയാണെന്ന് സൗദി വ്യക്തമാക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സൗദി അറസ്റ്റ് ചെയ്ത 18 പേര്‍ക്ക് ആരാണ് ഖഷോഗിയെ കൊന്നതെന്ന് അറിവുണ്ടായിരിക്കുമെന്നും ആരാണ് കൊലപാതകത്തിന് നിര്‍ദ്ദേശം നല്‍കിയതെന്നും മൃതദേഹം എന്തുചെയ്തെന്നും അവര്‍ക്കറിയാമെന്നും എര്‍ദോഗന്‍ ആരോപിച്ചിരുന്നു.
