മധ്യവയസ്‌കന്റെ കുടുംബം ഇയാളെ കാണാനില്ലെന്ന് അധികൃതരെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇയാള്‍ ജലസംഭരണിയില്‍ വീണ് മുങ്ങി മരിച്ചതായി കണ്ടെത്തിയത്.

റിയാദ്: സൗദി അറേബ്യയില്‍ ഭൂഗര്‍ഭ ജലസംഭരണിയില്‍ വീണ് 60കാരന്‍ മരിച്ചു. മദീന റീജിയണില്‍ മഹ്ദ് അദ് ദഹാബ് ഗവര്‍ണറേറ്റില്‍ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

മധ്യവയസ്‌കന്റെ കുടുംബം ഇയാളെ കാണാനില്ലെന്ന് അധികൃതരെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇയാള്‍ ജലസംഭരണിയില്‍ വീണ് മുങ്ങി മരിച്ചതായി കണ്ടെത്തിയത്. മൃതദേഹം പിന്നീട് പുറത്തെടുത്തു. 

കുവൈത്തില്‍ കാര്‍ മരത്തിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഖുറൈന്‍, മുബാറക് അല്‍ കബീര്‍ ഇന്റര്‍സെക്ഷന് സമീപം കാര്‍ നിയന്ത്രണം വിട്ട് ഒരു മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന കുവൈത്ത് പൗരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്കായി കൈമാറി.

അമിതവേഗത്തില്‍ കാറോടിച്ച് സ്പീഡ് റഡാര്‍ ഇടിച്ചു തകര്‍ത്തു; സൗദിയില്‍ യുവാവ് അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ അമിതവേഗത്തില്‍ കാറോടിച്ച് വേഗത നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമായ സ്പീഡ് റഡാര്‍ ഇടിച്ചു തകര്‍ക്കുകയും കാറിന് പിന്നില്‍ ഇത് വലിച്ചുകൊണ്ട് പോകുകയും ചെയ്ത സ്വദേശിയെ അറസ്റ്റ് ചെയ്തു. ലാന്‍ഡ് ക്രൂയിസര്‍ സ്പീഡ് റഡാര്‍ വലിച്ചു കൊണ്ട് പോകുന്നത് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തെ അല്‍ ജൗഫ് പ്രവിശ്യയുടെ ഭാഗമായ ദുമാത് അല്‍ ജന്‍ഡല്‍ ഗവര്‍ണറേറ്റിലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സിയെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ഇതേ യുവാവ് തന്നെ സമാന രീതിയിലുള്ള കുറ്റകൃത്യം സൗദിയിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ സകാകായിലും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.