അർബുദ രോ​ഗത്തെ തുടർന്ന് ചികിത്സക്കായി നാട്ടിലെത്തിയതായിരുന്നു

ദമ്മാം : ദീർഘകാല സൗദി പ്രവാസിയായിരുന്ന മലയാളി നാട്ടിൽ നിര്യാതനായി. തൃശ്ശൂർ വടക്കാഞ്ചേരി ആറ്റത്ര സ്വദേശി ചിറമ്മൽ വീട്ടിൽ തോമസിന്റെ മകൻ ഷൈജു (40) ആണ് മരിച്ചത്. അർബുദ രോ​ഗത്തെ തുടർന്ന് ചികിത്സക്കായി നാട്ടിലെത്തിയതായിരുന്നു. ദമ്മാം സാമിൽ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഷൈജു നവയു​ഗം സാംസ്കാരിക വേദി റാക്ക ഈസ്റ്റ് യൂണിറ്റ് മുൻ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഖോബാർ മേഖല കമ്മിറ്റി അം​ഗവുമായിരുന്നു. പ്രിൻസിയാണ് ഷൈജുവിന്റെ ഭാര്യ. മക്കൾ : സാവിയോൺ, സാനിയ, ഇവാനിയ. 

read more: മാലിന്യകൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം ശക്തമാക്കി ഷാർജ പോലീസ്