Asianet News MalayalamAsianet News Malayalam

എണ്ണയുൽപാദനം വെട്ടിക്കുറയ്ക്കുന്ന നടപടി മാർച്ച് വരെ നീട്ടി സൗദി അറേബ്യ

വെട്ടിക്കുറച്ചതിന് ശേഷം പ്രതിദിന ആഭ്യന്തര ഉത്പാദനം 90 ലക്ഷം ബാരലായി കുറഞ്ഞിരുന്നു. ഇതേ നില മാർച്ച് വരെ തുടരാനാണ് തീരുമാനമെന്ന് ഊർജ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി അറിയിച്ചു.

saudi extends oil cut off till march
Author
First Published Dec 2, 2023, 12:11 PM IST

റിയാദ്: ലോകത്തെ ഏറ്റവും വലിയ പെട്രോളിയം കയറ്റുമതി രാജ്യമായ സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനം 10 ലക്ഷം ബാരൽ വീതം വെട്ടികുറയ്ക്കുന്നത് 2024 വർഷം മാർച്ച് വരെ തുടരാൻ തീരുമാനിച്ചു. ഊർജ വില വർധിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ഈ വർഷം ജൂലൈയിൽ ആരംഭിച്ച വെട്ടികുറയ്ക്കൽ തീരുമാനം ഈ ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് അടുത്ത മൂന്നു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചത്.

വെട്ടിക്കുറച്ചതിന് ശേഷം പ്രതിദിന ആഭ്യന്തര ഉത്പാദനം 90 ലക്ഷം ബാരലായി കുറഞ്ഞിരുന്നു. ഇതേ നില മാർച്ച് വരെ തുടരാനാണ് തീരുമാനമെന്ന് ഊർജ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി അറിയിച്ചു. സൗദിയോടൊപ്പം നിരവധി ഒപക് പ്ലസ് രാജ്യങ്ങൾ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ സന്നദ്ധമായതോടെ 2024 മാർച്ച് വരെ പ്രതിദിനം കുറവ് വരുന്നത് 22 ലക്ഷം ബാരലാവും. റഷ്യ അഞ്ച് ലക്ഷവും ഇറാഖ് 2.23 ലക്ഷവും യു.എ.ഇ 1.63 ലക്ഷവും കുവൈത്ത് 1.35 ലക്ഷവും കസാഖിസ്താൻ 82,000ഉം അൾജീരിയ 51,000ഉം ഒമാൻ 42,000ഉം ബാരൽ എണ്ണയാണ് കുറവ് വരുത്തുന്നത്. 2024 തുടക്കത്തിൽ ബ്രസീലും ഇൗ നിരയിലേക്ക് വരുമെന്ന് ഒപക് പ്ലസ് വൃത്തങ്ങൾ അറിയിച്ചു.

Read Also - പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലയില്‍ ഒരേ സമയം രണ്ട് ജോലി ചെയ്യാന്‍ അനുമതി

സൗദി അറേബ്യയിലെ ടാക്സികളിൽ സ്മാർട്ട് പരസ്യബോർഡുകൾ

റിയാദ്: സൗദി വടക്കൻ പ്രവിശ്യകളിലൊന്നായ ഖസീമിലെ ബുറൈദയിൽ പൊതു ടാക്സികളിൽ സ്മാർട്ട് പരസ്യബോർഡ് സ്ഥാപിക്കും. ഖസീം മുനിസിപ്പാലിറ്റിക്ക് കീഴിലെ ഇൻവെസ്റ്റ്മെൻറ് ജനറൽ അഡ്മിനിസ്ട്രേഷനാണ് ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. 

200 ടാക്സികളെ ലക്ഷ്യമിട്ടാണ് പരിഷ്കരണം. നഗര കാഴ്ച മനോഹരമാക്കുന്നതിനും ജനജീവിത നിലവാരം ഉയർത്തുന്നതിനും വേണ്ടിയാണിത്. സ്മാർട്ട് സിറ്റി എന്ന ആശയം നടപ്പാക്കുക, സാമ്പത്തിക സുസ്ഥിരത കൈവരിക്കുക, പരസ്യബോർഡുകൾക്കായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുവെന്നും മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം


Latest Videos
Follow Us:
Download App:
  • android
  • ios