സ്വദേശത്തേയ്ക്ക് തിരികെ പോകുമ്പോൾ നല്ലൊരു തുക അദ്ദേഹത്തിന് നൽകാനും കുടുംബാം​ഗങ്ങൾ എല്ലാവരും ചേർന്ന് തീരുമാനിച്ചു. കൂടാതെ ഒരു നിശ്ചിത തുക എല്ലാമാസവും പെൻഷനായി ഷീരിയാന്റെ വീട്ടിലെത്തിക്കുകയും ചെയ്യും.

റിയാദ്: മൂന്നു പതിറ്റാണ്ട് തങ്ങളുടെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെ‍ട്ട ജോലിക്കാരന് ഹൃദയം കൊണ്ട് യാത്രയയപ്പ് നൽകുകയാണ് ഈ സൗദി കുടുംബം. റിയാദിലെ അൽ ജൗഫിലുള്ള സൗദി കുടുംബമാണ് മുപ്പത്തഞ്ച് വർഷം തങ്ങളുടെ കുടുംബാം​ഗത്തെപ്പോലെ കൂടെയുണ്ടായിരുന്ന മിദോ ഷീരിയാൻ എന്ന ഇന്ത്യക്കാരനെ രാജകീയമായി യാത്ര അയച്ചത്. ഇവരുടെ റസ്റ്റ്ഹൗസിലെ ജീവനക്കാരനായിരുന്നു ഷീരിയാൻ. കൃഷിയിൽ സഹായിക്കുകയും ഇവിടെ വരുന്നവർക്ക് കാപ്പി വിതരണം ചെയ്യുകയും ചെയ്യുന്ന ജോലിയായിരുന്നു ഇദ്ദേഹത്തിന്റേത്. 

Scroll to load tweet…

സ്വദേശത്തേയ്ക്ക് തിരികെ പോകുമ്പോൾ നല്ലൊരു തുക അദ്ദേഹത്തിന് നൽകാനും കുടുംബാം​ഗങ്ങൾ എല്ലാവരും ചേർന്ന് തീരുമാനിച്ചു. കൂടാതെ ഒരു നിശ്ചിത തുക എല്ലാമാസവും പെൻഷനായി ഷീരിയാന്റെ വീട്ടിലെത്തിക്കുകയും ചെയ്യും. സത്യസന്ധനും വിശ്വസ്തനും സ്നേഹമുള്ളവനുമായിരുന്നു ഷീരിയാൻ എന്ന് ഈ കുടുംബത്തിലെ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. ഭാഷയോ പദവികളോ ഇവരുടെ ബന്ധത്തിന് തടസ്സമായിരുന്നില്ലെന്നും ഇവർ പറയുന്നു.