Asianet News MalayalamAsianet News Malayalam

സ്വകാര്യ മേഖലയുടെ കുടിശ്ശിക തീർക്കാൻ 50 ശതകോടി റിയാൽ

സഹായം നൽകലും ഇളവുകളും സ്വകാര്യ മേഖലയുടെ കുടിശിക വേഗത്തിൽ അടച്ചുതീർക്കലും ഇതിലുൾപ്പെടും. സഹായ പാക്കേജുകൾക്ക് അംഗീകാരം നൽകിയ സൽമാൻ രാജാവിന് ധനകാര്യ, സാമ്പത്തികാസൂത്രണ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽജദ്ആൻ നന്ദി രേഖപ്പെടുത്തി.

saudi gives money to help private sectors affected due to covid 19
Author
Saudi Arabia, First Published Apr 18, 2020, 10:01 AM IST

റിയാദ്: കൊവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി കൂടുതൽ ബാധിച്ച സ്വകാര്യമേഖലയെയും സാമ്പത്തിക സംരംഭങ്ങളെയും സഹായിക്കുന്നതിന് പ്രഖ്യാപിച്ച അധിക സഹായ പാക്കേജുകൾക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് അംഗീകാരം നൽകി. പ്രതിസന്ധികളും അന്തരഫലങ്ങളും കൈകാര്യം ചെയ്യാൻ ഗവൺമെൻറ് നടത്തിവരുന്ന ശ്രമങ്ങളുടെ തുടർച്ചയാണിത്.

സഹായം നൽകലും ഇളവുകളും സ്വകാര്യ മേഖലയുടെ കുടിശിക വേഗത്തിൽ അടച്ചുതീർക്കലും ഇതിലുൾപ്പെടും. സഹായ പാക്കേജുകൾക്ക് അംഗീകാരം നൽകിയ സൽമാൻ രാജാവിന് ധനകാര്യ, സാമ്പത്തികാസൂത്രണ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽജദ്ആൻ നന്ദി രേഖപ്പെടുത്തി. സ്വകാര്യ മേഖലയെ സഹായിക്കുന്നതിന് നിരവധി നടപടികൾ ഗവൺമെൻറ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ സ്വ​ദേ​ശി​ക​ളു​ടെ ശ​മ്പ​ള​ത്തി​ന്‍റെ 60 ശ​ത​മാ​നം ഗ​വ​ൺ​മന്‍റ്​ വ​ഹി​ക്കു​മെ​ന്ന്​ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മൊ​ത്തം അ​നു​വ​ദി​ച്ച സം​ഖ്യ 70 ശ​ത​കോ​ടി റി​യാ​ൽ ക​വി​യും. ഇ​തി​ൽ 50 ശ​ത​കോ​ടി റി​യാ​ൽ സ്വ​കാ​ര്യ മേ​ഖ​ല​ക്ക്​ കു​ടി​ശ്ശി​ക വേ​ഗ​ത്തി​ൽ അ​ട​യ്​​ക്കു​ന്ന​തി​നാ​ണെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. 

അതോടൊപ്പം വിവിധ വകുപ്പുകളിലും മേഖലകളിലും കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികളെയും വെല്ലുവിളികളെയും കുറിച്ച് പഠനം തുടരുകയാണെന്നും സഹായങ്ങൾ നൽകി പ്രതിസന്ധി ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. പുതിയ ആശ്വസ പാക്കേജിൽ സ്വകാര്യ മേഖലയുടെ കുടിശിക വേഗം തീർക്കൽ, സബ്സിഡികൾ, ഇളവുകൾ തടങ്ങിയവ ഉൾപ്പെടും. 

Follow Us:
Download App:
  • android
  • ios