Asianet News MalayalamAsianet News Malayalam

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരംഭിക്കുമെന്ന് പ്രചാരണം; വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രി

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അനുയോജ്യമായ തീരുമാനമെടുക്കുമെന്നും എല്ലാവരുടെയും സുരക്ഷയാണ് പ്രധാനമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. 

saudi health minister about Decision to resume international flights
Author
Riyadh Saudi Arabia, First Published Sep 11, 2020, 11:14 AM IST

റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്ന തീയതി കൊവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമാകുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ തൗഫീഖ് അല്‍റബീഅ പറഞ്ഞു. രോഗവ്യാപനത്തിന്റെ സ്ഥിതി നിരന്തരമായി നിരീക്ഷിച്ചും വിലയിരുത്തിയുമാണ് ഒരു തീരുമാനത്തിലെത്തുകയെന്ന് അല്‍ അഖ്ബാരിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അറിയിച്ചു.

കൊവിഡ് വ്യാപനം നിലനില്‍ക്കുന്നിടത്തോളം കാലം സ്ഥിതിഗതികള്‍ സംബന്ധിച്ച് നിരന്തരമായ വിലയിരുത്തലുകള്‍ നടത്തും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അനുയോജ്യമായ തീരുമാനമെടുക്കുമെന്നും എല്ലാവരുടെയും സുരക്ഷയാണ് പ്രധാനമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. അതേസമയം സൗദി ദേശീയ ദിനാേഘോഷത്തിന് ശേഷം അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന തരത്തില്‍  സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

ഉംറ തീര്‍ത്ഥാടകര്‍ രാജ്യം വിട്ടില്ല; സര്‍വ്വീസ് കമ്പനികള്‍ക്ക് 60 കോടി റിയാല്‍ പിഴ ചുമത്തി
 

Follow Us:
Download App:
  • android
  • ios