Asianet News MalayalamAsianet News Malayalam

സൗദിയില്‍ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് വീണ്ടും ആക്രമണശ്രമം

ഖമീസ് മുശൈതിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ പിന്തുണയോടെ ഹൂതികളുടെ ആക്രമണശ്രമമെന്ന് സഖ്യസേനാ വക്താവിനെ ഉദ്ധരിച്ച് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Saudi intercepted Houthi drone launched toward residential area
Author
Riyadh Saudi Arabia, First Published Jun 26, 2019, 9:21 AM IST

റിയാദ്: സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ആക്രമണം നടത്താനായി ഹൂതി വിമതര്‍ അയച്ച ആളില്ലാ വിമാനം തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. ഖമീസ് മുശൈതിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ പിന്തുണയോടെ ഹൂതികളുടെ ആക്രമണശ്രമമെന്ന് സഖ്യസേനാ വക്താവിനെ ഉദ്ധരിച്ച് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജനവാസ മേഖലകളെ ഹൂതികള്‍ ബോധപൂര്‍വം ലക്ഷ്യമിടുകയാണെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. എന്നാല്‍ ആക്രമണശ്രമം തിരിച്ചറിയാനും തകര്‍ക്കാനും സാധിച്ചു. ഇത്തരം പ്രവൃത്തികള്‍ക്ക് തക്കതായ തിരിച്ചടി നല്‍കുമെന്നും ആക്രമണത്തിനായി ഹൂതികള്‍ സംഭരിക്കുന്ന ആയുധങ്ങളും സംവിധാനങ്ങളും നശിപ്പിക്കുമെന്നും അല്‍ മാലികി പറഞ്ഞു.

Follow Us:
Download App:
  • android
  • ios