Asianet News MalayalamAsianet News Malayalam

കൊവിഡ്: എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

സ്‌റ്റേഡിയങ്ങളിലും വലിയ പരിപാടികള്‍ നടക്കുന്ന ഹാളുകളിലും പ്രവേശിക്കുന്നവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Saudi Interior Ministry urged everyone  to receive booster dose
Author
Riyadh Saudi Arabia, First Published Nov 6, 2021, 1:50 PM IST

റിയാദ്: രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍(covid vaccine) സ്വീകരിച്ച് ആറു  മാസം കഴിഞ്ഞവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ്(booster dose) സ്വീകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം (Ministry of Interior)ആവശ്യപ്പെട്ടു. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബൂസ്റ്റര്‍ ഡോസ്  വിതരണം ചെയ്യുന്നത്. 

സ്‌റ്റേഡിയങ്ങളിലും വലിയ പരിപാടികള്‍ നടക്കുന്ന ഹാളുകളിലും പ്രവേശിക്കുന്നവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് മന്ത്രാലയം വ്യക്തമാക്കി. പബ്ലിക് പാര്‍ക്ക്, ഫുട്പാത്ത് പോലെയുള്ള തുറസ്സായ സ്ഥലങ്ങളില്‍ മാത്രമാണ് ഇളവ് നല്‍കിയിട്ടുള്ളത്. വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ ഇവിടങ്ങളില്‍ എത്തുന്നവരുടെ ആരോഗ്യ നില തവല്‍ക്കനാ ആപ്പ് വഴി പരിശോധിച്ച് ഉറപ്പ് വരുത്തണം. മസ്ജിദുകള്‍, സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റുകള്‍, കന്നുകാലി ചന്തകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, കശാപ്പുശാലകള്‍ പോലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പു വരുത്താത്ത സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. 

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ഉയര്‍ന്നു

 

സൗദിയില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 70 ശതമാനമായി

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ 70 ശതമാനമായെന്ന് ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍ അറിയിച്ചു. കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയായവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനായി മുമ്പോട്ട് വരണമെന്നും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് കര്‍ശനമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും പുലര്‍ത്തുന്ന ജാഗ്രതയെ മന്ത്രി അല്‍ ജലാജീല്‍ അഭിനന്ദിച്ചു. രാജ്യത്ത് കൊവിഡ് രോഗബാധയും മരണങ്ങളും കുറയുന്നത് സന്തോഷത്തോടെയാണ് വീക്ഷിക്കുന്നതെന്നും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിന്റെയും സമൂഹത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം വര്‍ധിച്ചതിന്റെയും ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios