പ്രധാന മന്ത്രിയുടെ കുടുംബത്തോടും രാജ്യത്തോടും അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതായി പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തിൽ സൽമാൻ രാജാവും കിരീടാവകാശിയും പറഞ്ഞു.
റിയാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ നിര്യാണത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍ രാജകുമാരനും അനുശോചനം അറിയിച്ചു. പ്രധാന മന്ത്രിയുടെ കുടുംബത്തോടും രാജ്യത്തോടും അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതായി പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തിൽ സൽമാൻ രാജാവും കിരീടാവകാശിയും പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ നിര്യാണത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ അനുശോചനം അറിയിച്ചിരുന്നു. 99ാമത്ത വയസ്സിലാണ് പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെൻ അന്തരിച്ചത്. വെള്ളിയാഴ്ച അഹമ്മദാബാദിലെ ആശുപത്രിയിൽ വെച്ചായിരുന്നു ഹീരാ ബെന്നിന്റെ അന്ത്യനിമിഷങ്ങൾ. 'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ നിര്യാണത്തിൽ ഞങ്ങൾ അഗാധവും ഹൃദയംഗമവുമായ അനുശോചനം അറിയിക്കുന്നു. ഈ സങ്കടകരമായ അവസരത്തിൽ പ്രധാമന്ത്രിയുടെ കുടുംബത്തിനൊപ്പം ഞങ്ങളുടെ പ്രാർത്ഥനകൾ.' പ്രസിഡന്റ് ബൈഡൻ ട്വിറ്ററിൽ കുറിച്ചു.
Read also: അമ്മയുടെ വേർപാടിലും കർത്തവ്യനിരതനായി മോദി; ബംഗാളിലെ വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്തു
