റിയാദ്: സൗദിയില്‍ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സൗദിപൗരനായ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ചൊവ്വാഴ്ച രാവിലെയാണ് ബുറൈദയില്‍ സൗദി പൗരനെ വധശിക്ഷയ്ക്ക് വിദേയനാക്കിയത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

മൂന്ന് വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന്‍റെയും തെളിവെടുപ്പിന്‍റെയും അടിസ്ഥാനത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കോടതി വധശിക്ഷ വിധിച്ചത്.

പ്രതിയുടെ കുറ്റം ക്രൂരവും അരാജകത്വം നിറഞ്ഞതാണെന്നും കോടതി നിരീക്ഷിച്ചു. ക്രിമിനല്‍ കോടതിയുടെ വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവച്ചതോടെയാണ്  വധശിക്ഷ നടപ്പാക്കി സൗദിരാജകല്‍പ്പന വന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ബുറൈദയില്‍ വെച്ച് വധശിക്ഷ നടപ്പാക്കുകയായിരുന്നു.