തുര്‍ക്കിയിലെ കരിങ്കടല്‍ മേഖലയിലെ ട്രാബ്‌സണ്‍ പ്രവിശ്യയിലെ അക്കാബാത്തിലാണ് സംഭവം

തുര്‍ക്കി: തുര്‍ക്കിയില്‍ കിഴുക്കാന്‍ തൂക്കായ മലഞ്ചെരിവില്‍ നിന്ന് വീണ് സൗദി പൗരന് പരിക്ക്. തുര്‍ക്കിയിലെ കരിങ്കടല്‍ മേഖലയിലെ ട്രാബ്‌സണ്‍ പ്രവിശ്യയിലെ അക്കാബാത്തിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

41കാരനായ വിനോദ സഞ്ചാരി, മലഞ്ചെരിവില്‍ വെച്ച് കാല്‍വഴുതി പാറക്കെട്ടുകളിലേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഇയാളുടെ കയ്യിലും കാലിലും നിരവധി ഒടിവുകളുണ്ട്. സമീപവാസികളാണ് അപകടത്തെ കുറിച്ച് സുരക്ഷാ അധികൃതരെ വിവരം അറിയിച്ചത്. തുടര്‍ന്ന് തുര്‍ക്കി മെഡിക്കല്‍ സംഘം അപകടസ്ഥലത്തെത്തി. ടൂറിസ്റ്റിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മുനിസിപ്പാലിറ്റി ലോറിയില്‍ നിന്ന് വീണ് പരിക്കേറ്റ് പ്രവാസി മലയാളി മരിച്ചു

അതേസമയം കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ സൗദി വിനോദയാത്രാ സംഘവുമായി പോവുകയായിരുന്ന ബസ് മറിഞ്ഞ് നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. തുര്‍ക്കി സന്ദര്‍ശിക്കാനെത്തിയ 23 സൗദി ടൂറിസ്റ്റുകളായിരുന്നു ബസിലുണ്ടായിരുന്നത്. കരിങ്കടലിന്റെ കിഴക്കന്‍ രീത പട്ടണമായ റെയ്‌സില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. സംഘത്തില്‍ നാല് കുട്ടികളുമുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് പിടിച്ചതോടെ വാഹനം റോഡിന് അടുത്തുള്ള മതിലില്‍ ഇടിച്ച് റോഡിന്റെ മധ്യഭാഗത്തേക്ക് മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 

സോഷ്യല്‍ മീഡിയയിലൂടെ യുവതിയെ അസഭ്യം പറഞ്ഞു; സൗദിയില്‍ പ്രവാസി അറസ്റ്റില്‍

മലയാളി സഹോദരങ്ങൾ സൗദിയിൽ വാഹനാപകടത്തില്‍ മരിച്ചു 

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തിൽ രണ്ട് മലയാളി സഹോദരങ്ങൾ മരിച്ചു. മലപ്പുറം വേങ്ങര വെട്ടുതോട് കാപ്പിൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാർ (44,) റഫീഖ്(41) എന്നിവർ മരിച്ചത്. സൗദി അറേബ്യയിലെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ജിസാന് സമീപം ബെയ്ശ് മസ്‌ലിയയിൽ ആണ് അപകടം ഉണ്ടായത്.

ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഇരുവരും ജിദ്ദയിൽനിന്ന് ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന് വാഹനത്തിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രണ്ട് പേരുടെയും മരണം സംഭവിച്ചിരുന്നു. ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.