പ്രാദേശിക വിപണികളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കാനുള്ള പരിശോധന തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയില്‍ റംസാനില്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ വാണിജ്യ മന്ത്രാലയ പരിശോധന. കഴിഞ്ഞ നാല് ദിവസത്തിനിടെ 3,100 പരിശോധനകളാണ് നടത്തിയത്. റമദാനില്‍ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ലഭ്യതയും മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് രാജ്യത്തെ വിവിധ മേഖലകളിലെ ഭക്ഷ്യഗോഡൗണുകള്‍, മാര്‍ക്കറ്റുകള്‍, വില്‍പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്രയും പരിശോധന നടത്തിയത്.

പ്രാദേശിക വിപണികളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കാനുള്ള പരിശോധന തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിലകൂട്ടിയുള്ള വില്‍പന, സാധനങ്ങളുടെ കാലാവധി, വില രേഖപ്പെടുത്തല്‍, കാഷ്യറുടെ ഫണ്ടുമായി വില പൊരുത്തപ്പെടല്‍ തുടങ്ങിയവയും പരിശോധിക്കുന്നതിലുള്‍പ്പെടുന്നതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.