റിയാദ്: സൗദിയില്‍ നാലുനില കെട്ടിടത്തില്‍ തീപിടുത്തം. ജിദ്ദ ഹയ്യ് മര്‍വയിലെ ഫ്ലാറ്റിലാണ് തീപിടിച്ചത്. ഇവിടെനിന്ന് 12 പേരെ രക്ഷപെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പുകശ്വസിച്ചതിനെ തുടര്‍ന്ന് ഒരു സ്വദേശി യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവര്‍ക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ പ്രഥമശുശ്രൂഷ നല്‍കിയതായും സിവില്‍ ഡിഫന്‍സ് മക്ക പ്രവിശ്യ വക്താവ് മേജര്‍ നാഇഫ് അല്‍ ശരീഫ് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.