പത്ത് വർഷത്തിനിടെ രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 16.8 ശതമാനം വർധനയുണ്ടായിട്ടുണ്ട്. അതേസമയം വാർഷിക വളർച്ചാ നിരക്ക് 9.3 ശതമാനം രേഖപ്പെടുത്തിയതായി മന്ത്രാലയ റിപ്പോർട്ടിനെ ഉദ്ധരിച്ച് അൽവതൻ പത്രം റിപ്പോർട്ട് ചെയ്തു. 

റിയാദ്: സൗദി അറേബ്യയിലെ ജനസംഖ്യ 3.4 കോടിയെന്ന് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞവർഷത്തെ കണക്കുകൾ പ്രകാരം 3,41,10,821 ആണെന്ന് മന്ത്രാലയം വ്യക്തമാക്കി. പത്ത് വർഷത്തിനിടെ രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 16.8 ശതമാനം വർധനയുണ്ടായിട്ടുണ്ട്. അതേസമയം വാർഷിക വളർച്ചാ നിരക്ക് 9.3 ശതമാനം രേഖപ്പെടുത്തിയതായി മന്ത്രാലയ റിപ്പോർട്ടിനെ ഉദ്ധരിച്ച് അൽവതൻ പത്രം റിപ്പോർട്ട് ചെയ്തു. 

റിപ്പോർട്ട് അനുസരിച്ച്, 2021 ലെ ജനസംഖ്യയുടെ നാലിലൊന്നും 15 വയസ്സിന് താഴെയുള്ള കുട്ടികളാണ്. ജനസംഖ്യാ പിരമിഡിന്റെ അടിത്തറ യുവതലമുറയാണ് വഹിക്കുന്നതെന്ന് ഇത് കാണിക്കുന്നു. 2012 ൽ സൗദിയിലെ ജനസംഖ്യ 2,91,95,895 ആയിരുന്നു. 2021ൽ സ്വദേശികളുടെ ജനസംഖ്യ 1,93,63,656 ഉം വിദേശികളുടെ ജനസംഖ്യ 1,47,47,165ഉം ആണ്.

Read also: സൗദിയിലെ വടക്ക്-കിഴക്ക് പാതകളെ ബന്ധിപ്പിക്കുന്ന ജുബൈൽ റെയിൽവേ പദ്ധതിക്ക് തുടക്കം

അതേസമയം സൗദി അറേബ്യയില്‍ ഒരു തൊഴില്‍ മേഖലയില്‍ കൂടി കഴിഞ്ഞ ദിവസം സ്വദേശിവത്കരണം പ്രഖ്യാപിച്ചു. കൺസൾട്ടിങ് മേഖലയിലെ തൊഴിലുകളാണ് സ്വദേശിവത്കരിക്കുന്നത്. രാജ്യത്തെ മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രി അഹ്‍മദ്​ അൽറാജിഹിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സൗദി ധനമന്ത്രാലയം, ലോക്കൽ കണ്ടന്റ് അതോറിറ്റി, സ്‌പെൻഡിങ് എഫിഷ്യൻസി അതോറിറ്റി, ഹദഫ് ഫണ്ട് എന്നിവയുമായി സഹകരിച്ചാണ് കൺസൾട്ടിങ് രംഗവും ആ മേഖലയിലെ തൊഴിലുകളും സ്വദേശിവത്കരിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. സ്വദേശികളായ സ്ത്രീ - പുരുഷന്മാർക്ക്​ മികച്ച തൊഴിലവസരങ്ങൾ ഒരുക്കുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തവും നിലവാരവും ഉയർത്തുക, സാമ്പത്തിക വ്യവസ്ഥിതിയിൽ അവരുടെ സംഭാവന വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണിതെന്നും മന്ത്രി പറഞ്ഞു.