വ്യാഴാഴ്ചയായിരുന്നു അന്ത്യം
റിയാദ്: സൗദി രാജകുടുംബാംഗം അന്തരിച്ചു. രാജകുമാരി ജവഹർ ബിൻത് ബന്ദർ ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ സഊദ് ആണ് അന്തരിച്ചത്. സൗദി റോയൽ കോർട്ടാണ് മരണ വാർത്ത അറിയിച്ചത്. വ്യാഴാഴ്ചയായിരുന്നു അന്ത്യം. റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ അസർ നമസ്കാരത്തിന് ശേഷം ഇന്നലെ മയ്യിത്ത് പ്രാർത്ഥന നടന്നു.
രാജകുമാരിയുടെ വിയോഗത്തിൽ യുഎഇ ഭരണാധികാരികൾ സൗദി രാജാവിന് അനുശോചന സന്ദേശം അറിയിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും സൗദിയിലെ സൽമാൻ രാജാവിന് അനുശോചനം അറിയിച്ച് സന്ദേശം അയച്ചു. വിവിധ അറബ് രാഷ്ട്ര നേതാക്കളും രാജകുമാരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.


