Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ സെന്‍സസ്: വിവരങ്ങള്‍ പുറത്തുവിട്ടാല്‍ തടവും പിഴയും

ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് സിസ്റ്റത്തിന്റെ ആര്‍ട്ടിക്കിള്‍ 13 പ്രകാരമാണ് ഇത് കുറ്റക്യത്യമായി മാറുന്നത്. സ്ഥിതി വിവരക്കണക്കുകളുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും പൂര്‍ണ്ണമായ രഹസ്യാത്മകത സൂക്ഷിക്കേണ്ടതാണ്. 

Saudi prosecution warns against revealing the census data
Author
Riyadh Saudi Arabia, First Published May 25, 2022, 11:05 PM IST

റിയാദ്: സൗദി അറേബ്യയില്‍ ജനസംഖ്യാ സെന്‍സസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തുകയോ പുറത്തുവിടുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍ മൂന്ന് മാസം വരെ തടവും ആയിരം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും ഈ വിവരങ്ങള്‍ പുറത്തുവിടുന്നത് കുറ്റകൃത്യമാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് സിസ്റ്റത്തിന്റെ ആര്‍ട്ടിക്കിള്‍ 13 പ്രകാരമാണ് ഇത് കുറ്റക്യത്യമായി മാറുന്നത്. സ്ഥിതി വിവരക്കണക്കുകളുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും പൂര്‍ണ്ണമായ രഹസ്യാത്മകത സൂക്ഷിക്കേണ്ടതാണ്. ഇവ വെളിപ്പെടുത്തുന്നതോ ഏതെങ്കിലും വ്യക്തിക്കോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ കൈമാറുന്നതും നിരോധിച്ചിരിക്കുകയാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്.

സൗദി അറേബ്യയില്‍ 540 പേര്‍ക്ക് കൊവിഡ്; ഇന്ന് ഒരു മരണം
റിയാദ്: സൗദി അറേബ്യയില്‍ 540 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഒരു കൊവിഡ് മരണവും രാജ്യക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവിലെ രോഗികളിള്‍ 570 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,64,789 ആയി. രോഗമുക്തരുടെ എണ്ണം 7,49,141 ആയി. രാജ്യത്തെ ആകെ കൊവിഡ് മരണം 9,135 ആയി. 

നിലവില്‍ 6,513 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 82 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ തുടരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ - 146, റിയാദ് - 122, മക്ക - 50, ദമ്മാം - 38, മദീന - 32, ത്വാഇഫ് - 17, അബഹ - 14, ജീസാന്‍ - 9, അല്‍ ബാഹ - 7, ഹുഫൂഫ് - 6, യാംബു - 6, ബുറൈദ - 5, ദഹ്റാന്‍ - 5, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തത്.

Follow Us:
Download App:
  • android
  • ios