Asianet News MalayalamAsianet News Malayalam

കൊവിഡ്: സൗദിയില്‍ 15 പേര്‍ കൂടി മരിച്ചു

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,83,221 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,64,256 ആയി ഉയര്‍ന്നു.

saudi reported 15 covid deaths on June 27
Author
Riyadh Saudi Arabia, First Published Jun 27, 2021, 7:57 PM IST

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നവരില്‍ 15 പേര്‍ കൂടി മരിച്ചു. ഇന്ന് പുതുതായി 1,218 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ 1,252 പേര്‍ സുഖം പ്രാപിച്ചു.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,83,221 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,64,256 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,775 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 369, റിയാദ് 255, കിഴക്കന്‍ പ്രവിശ്യ 206, അസീര്‍ 140, ജീസാന്‍ 67, മദീന 54, അല്‍ഖസീം 43, നജ്‌റാന്‍ 22, ഹായില്‍ 21, അല്‍ബാഹ 15, തബൂക്ക് 15, വടക്കന്‍ അതിര്‍ത്തി മേഖല 8, അല്‍ജൗഫ് 3. രാജ്യത്തെ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് 17,208,065 ഡോസ് ആയി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios