Asianet News MalayalamAsianet News Malayalam

കൊവിഡ്: സൗദിയില്‍ ഇന്ന് 753 രോഗമുക്തിയും 458 രോഗികളും

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

saudi reported  753 new recoveries on august 20
Author
riyadh, First Published Aug 20, 2021, 9:27 PM IST

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 458 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 753 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഒമ്പത് മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 68,672 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. 

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,41,201 ആയി. ഇതില്‍ 5,27,189 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,458 ആണ്. രോഗം ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 5,554 ആയി കുറഞ്ഞു. ഇതില്‍ 1,205 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 123, മക്ക 71, അല്‍ഖസീം 45, കിഴക്കന്‍ പ്രവിശ്യ 42, ജീസാന്‍ 39, അസീര്‍ 30, മദീന 27, നജ്‌റാന്‍ 25, ഹായില്‍ 14, തബൂക്ക് 13, അല്‍ജൗഫ് 11, വടക്കന്‍ അതിര്‍ത്തി മേഖല 10, അല്‍ബാഹ 8. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 33,266,366 ഡോസ് ആയി ഉയര്‍ന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios