ആകെ മരണസംഖ്യ 9,176 ആയി. രോഗബാധിതരില്‍ 9,605 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 96 പേരുടെ നില ഗുരുതരം.
റിയാദ്: സൗദി അറേബ്യയില്‍ കുതിച്ചുയരുകയാണ് പുതിയ കൊവിഡ് കേസുകളുടെ എണ്ണം. പുതുതായി 1,152 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യമാകെ ഒരാള്‍ മരിച്ചു. നിലവിലെ രോഗികളില്‍ 864 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,80,135 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,61,354 ആയി ഉയര്‍ന്നു.
ആകെ മരണസംഖ്യ 9,176 ആയി. രോഗബാധിതരില്‍ 9,605 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 96 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 36,103 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യ സന്ദര്‍ശിക്കും
റിയാദ് 457, ജിദ്ദ 161, ദമ്മാം 110, ഹുഫൂഫ് 45, മക്ക 37, ത്വാഇഫ് 29, മദീന 28, അബഹ 24, ദഹ്‌റാന്‍ 16, ജീസാന്‍ 12, അല്‍ഖര്‍ജ് 12 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,559,257 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,688,514 ആദ്യ ഡോസും 25,053,686 രണ്ടാം ഡോസും 14,817,057 ബൂസ്റ്റര്‍ ഡോസുമാണ്.
സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം ഒഴിവാക്കി; ഇനി മാസ്‌ക് വേണ്ട
റിയാദ്: സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിച്ചു. എല്ലാ മുന്‍കരുതലുകളും പ്രതിരോധ നടപടികളും ഒഴിവാക്കി. അടച്ചിട്ട ഇടങ്ങളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മക്ക, മദീന പള്ളികളില്‍ മാസ്‌ക് ആവശ്യമാണ്.
സ്ഥാപനങ്ങള്‍, വിനോദ പരിപാടികള്‍, പൊതുപരിപാടികള്‍, വിമാനങ്ങള്‍, പൊതുഗതാഗതം എന്നിവയില്‍ പ്രവേശിക്കുന്നതിന് ഇനി വാക്സിനേഷന്‍ തെളിവ് ആവശ്യമില്ല. അതേസമയം, പ്രതിരോധ നടപടികള്‍ തുടരാന്‍ ആഗ്രഹിക്കുന്ന ആശുപത്രികള്‍, പൊതു പരിപാടികള്‍, വിമാനങ്ങള്‍, പൊതുഗതാഗതം എന്നിവക്ക് മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെടാമെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
സൗദി അറേബ്യ വിടാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ മൂന്ന് മാസത്തിന് പകരം എട്ട് മാസത്തിന് ശേഷം മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതുണ്ട്. പ്രതിരോധ കുത്തിവയ്പ്പില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രത്യേക പ്രായത്തിലുള്ള ആളുകള്‍ക്ക് പുതിയ നിയന്ത്രണം ബാധകമല്ല. വൈറസില്‍നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് മൂന്നാമത്തെ ബൂസ്റ്റര്‍ ഷോട്ട് എടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
